ധീം ത തക്ക കൊടുമല ഗണപതി

 
ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജന്‍
ആലാപനം: പി ജയചന്ദ്രന്‍ ,സി ഒ ആന്റൊ ,ജോളി അബ്രഹാം

ധീം ത തക്ക കൊടുമല ഗണപതി
ധീം ത തക്ക കൊട്ടയ്ക്കൽ ഗണപതി

തകുകു തകുകു തകു കൊടുമല ഗണപതി
ധിമികി ധിമികി ധിമി കോട്ടയ്ക്കൽ ഗണപതി

തകുകു തകുകു തകു കൊടുമല ഗണപതി
ധിമികി ധിമികി ധിമി കോട്ടയ്ക്കൽ ഗണപതി

കൂടു മാറും മയിലേ കുയിലേ കളി കളിയോ
ചോടു വയ്ക്കിൻ ഇടതൊ വലത്തൊ കളി കളിയോ
(തകുകു... )

ഹൊയ്‌ കളി കളിയോ (4)
(ധീം ത തക്ക) ധീം ത തക്കത്താ

ആരാനും ഊരാനും അങ്ങേലേ തട്ടാനും
തവനൂരെ മാരാന്റെ കോലോണ്ടു പഞ്ചാരി (ആരാനും)

(ധീം ത തക്ക)

കേളാരി കോലോത്തെ കൊമ്പന്റെ വമ്പാലെ
ചെലവാളി തമ്പ്രാനു കൊണ്ടാട്ടം
വാലോണ്ടു ആന വാലോണ്ടു
വളയൊന്നു പണിയണം അച്ചിമാർക്കു കൊടുക്കേണം
ഹ ഹ ഹ ഹ ഹ
വാലോണ്ടു ആന വാലോണ്ടു
വളയൊന്നു പണിയണം അച്ചിമാർക്കു കൊടുക്കേണം
(ധീം ത തക്ക)

ആശാനേ പൊന്നാശാനേ ആനക്കോലെടുക്കെന്റെ ആശാനേ (ആശാനേ)
അവിൽപ്പൊടി മലർപ്പൊടി കറുത്തരി വെളുത്തരി
കാവിലെ പെണ്ണിന്റെ ചുണ്ടത്തെ പുഞ്ചിരി (അവിൽപ്പൊടി)
(ധീം ത തക്ക)
താളം കയ്യിലിലത്താളം താളം വലിയല്ലേ
തക തക താ
താളം കയ്യിലിലത്താളം താളം വലിയല്ലേ

കള്ളടിച്ചു വരും കള്ളന്മാരെ പത
തള്ളി തള്ളി വന്നാൽ താഴെ വീഴരുതു (താളം)
(ധീം ത തക്ക)

ആരാനും പൂരാനും അങ്ങേലേ തട്ടാനും
തവനൂരെ മാരാന്റെ കോലോണ്ടു പഞ്ചാരി (ആരാനും)

(ധീം ത തക്ക)

ഒലത്തിരി പൂരക്കാവിൽ കൊമ്പുവിളി കൊഴലുവിളി
കോഴിക്കോട്ടങ്ങാടിയിൽ കേട്ടാനേ
ആഹാ...
ഒലത്തിരി പൂരക്കാവിൽ കൊമ്പുവിളി കൊഴലുവിളി
കോഴിക്കോട്ടങ്ങാടിയിൽ കേട്ടാനേ

അന്നക്കിളി വർണ്ണക്കിളി ആൽത്തറയിൽ കണ്ണടിച്ചു
തത്തമ്മ ചുണ്ടു കാട്ടി തങ്കമ്മ തൈലാലേ
(ധീം ത തക്ക)

മരനീരിൻ ഹാലടിച്‌ മനിസന്നു ഗുലുമാല്‌
ചൂടൊന്നു കേറുമ്പം ഭൂലോകം തലകീഴ്‌
ഓ...
ഭൂലോകം തലകീഴ്‌
(ധീം ത തക്ക)

No comments:
Write comments