കള്ളിപ്പെണ്ണെ കമലപ്പെണ്ണെ

 
ചിത്രം : ഇന്നാണ് ആ കല്യാണം
സംഗീതം :ബിജിബാല്‍
ഗാനരചന : ശരത്‌ വയലാര്‍
ഗായകന്‍ : അരുൺ എളാട്ട്


ബല്ലേ ബല്ലേ ബല്ലേ
നാടന്‍ ബെല്ലി ബല്ലേ
ഷേക്ക്‌ യുവര്‍ ബ്ലൂമിന്‍ ബെല്ലി
ബല്ലേ ബല്ലേ
(ബല്ലേ ബല്ലേ )
കള്ളിപ്പെണ്ണെ കമലപ്പെണ്ണെ
കരളിലെയിള മുത്തേ - നീല
ക്കണ്ണിലെന്താണൊന്നു ചൊല്ലൂ
കനവിലുമെന്താണ്
കണ്ണിലേതോ കാമുകമുകിലിന്‍
മിന്നല്‍ പടയോട്ടം - കള്ള-
ക്കിനാവിലേതോ പ്രണയക്കടലിന്‍
തിരമാലക്കൂട്ടം
(ബല്ലേ ബല്ലേ )

നല്ലപോലെ പൂത്തൊരുങ്ങും
മുല്ലയല്ലേ നീ
മഞ്ഞിന്‍ തുള്ളിയെല്ലാം കമ്മലാക്കും
വള്ളിയല്ലേ നീ
ബല്ലേ ബല്ലേ ബല്ലേ
ബല്ലേ ബല്ലേ ബല്ലേ
(നല്ലപോലെ )
കണ്ണിടയ്ക്കു മെല്ലെ മെല്ലെ
ചിമ്മണേ ചേട്ടാ
തള്ളും കണ്ണിലിത്തിരി നീരു വന്നാല്‍
രോഗമാ ചേട്ടാ
(ബല്ലേ ബല്ലേ )

നിന്നെയാരും സ്വന്തമാക്കാന്‍
മല്‍സരിക്കുന്നേ
ഊമച്ചുണ്ട് പോലും നിന്നടുത്തൊരു
പാട്ട് പാടുന്നേ
ബല്ലേ ബല്ലേ ബല്ലേ
ബല്ലേ ബല്ലേ ബല്ലേ
(നിന്നെയാരും )
ചുണ്ടുകൊണ്ടൊരു ചൂണ്ടയിട്ടാല്‍
കൊത്തുമെന്നാലും
കൂടെക്കൊണ്ടുപോയാല്‍ നോക്കുവാനോ
പ്രാപ്തിയുണ്ടോടാ
(ബല്ലേ ബല്ലേ )

No comments:
Write comments