തൂമഞ്ഞിന്‍ തുള്ളി

 


ചിത്രം :അപ്പുണ്ണി
രചന :ബിച്ചു തിരുമല
സംഗീതം :കണ്ണൂര്‍ രാജന്‍
പാടിയത് :കെ ജെ യേശുദാസ്

തൂമഞ്ഞിന്‍ തുള്ളി
തൂവല്‍ തേടും മിന്നാമിന്നി
നിന്നെയൊന്നു നുള്ളാന്‍ തെന്നലായെന്നുള്ളില്‍
സങ്കല്പങ്ങള്‍ വീണ്ടും വീണ്ടും വന്നു

(തൂമഞ്ഞിന്‍)

കുളിരലയില്‍ കുറുനിരകള്‍ കുണുകുണുങ്ങി
ചൊടിയിണയില്‍ ചിരിമണികള്‍ കിലുകിലുങ്ങി

കാക്കപ്പുള്ളി ചൂടും
ചെങ്കദളി പൊന്‍‌കവിളില്‍ തങ്കമയിലാടും
തിങ്കള്‍ബിംബം പോലും നിന്റെ മുന്നില്‍ തോല്‍ക്കും
മാന്‍‌മിഴിയിലേതോ തേന്‍‌കിനാവു പൂക്കും
നിന്‍ മുന്നില്‍ മണ്ണും വിണ്ണും എന്നും മായാലോകം

(തൂമഞ്ഞിന്‍)

നേര്‍മയുള്ള തെന്നല്‍
താഴ്വരയില്‍ താരുടലില്‍ താളമിടും നേരം
നീലവര്‍ണ്ണച്ചായല്‍ ഓളം തല്ലും കായല്‍
മന്ദഹാസപ്പൂക്കള്‍ എന്റെ നെഞ്ചിലെയ്യാന്‍
ചന്ദനം പെയ്യും രാവിന്‍ മഞ്ചല്‍ത്തേരില്‍ നീ വാ

(തൂമഞ്ഞിന്‍)

No comments:
Write comments