
ചിത്രം :എന്നെന്നും കണ്ണേട്ടന്റെ
രചന :കൈതപ്രം
സംഗീതം :ജെറി അമല്‍ദേവ്
പാടിയത് :കെ ജെ യേശുദാസ്
തങ്കത്തളതാളം തെന്നി കാര്‍കൂന്തല്‍ കുളിരുചിന്നി
നീരണിയും നാണമാകുമ്പോള്
വെണ്പുഴയിലവളുടെ തങ്കത്തള...
കന്നിവാനില്‍ കേളിയാടും താമരക്കിണ്ണം
താളമേലും കരളിലേതോ കാവ്യമാകുമ്പോള്‍
ഊഞ്ഞാലാടും കുയില്‍ പാടുമ്പോള്‍
കളിയരങ്ങില്‍ വളകിലുങ്ങും മണിചിലമ്പും താളം
വെണ്പുഴയിലവളുടെ തങ്കത്തള....
രാഗമേഘം വാനിലേതോ നിറം മാറുമ്പോള്‍
കാവുനീളേ ചാമരങ്ങള്‍ വീശിവിരിയുമ്പോള്‍
പൂത്താലികള് പൂത്തുവിടരുമ്പോള്‍
മതിമയങ്ങും മനമൊരുങ്ങും മൊഴിവിളങ്ങും തെയ്യം
വെണ്പുഴയിലവളുടെ തങ്കത്തള....
No comments:
Write comments