തിങ്കളൊരു തങ്ക താംബാളം

 ചിത്രം/ആൽബം:അയാൾ കഥയെഴുതുകയാണു്
ഗാനരചയിതാവു്:കൈതപ്രം
സംഗീതം:രവീന്ദ്രൻ
ആലാപനം:കെ എസ്‌ ചിത്ര

തിങ്കളൊരു തങ്ക താംബാളം
യാമമൊരു യമുനാ നദിയോളം
കനവിന്റെ പാലക്കൊമ്പത്ത്
അഴകിന്റെ പീലിക്കാവടികള്‍
ഇനിയെന്തു വേണം ...
നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി
ഓ . ..നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കു വേണ്ടി

(Humming- chorus)

താരഹാരം ചാര്‍ത്തി നില്‍പ്പൂ ശ്യാമ രാത്രി
താല വൃന്ദമേന്തീ നീലാമ്പല്‍ (താരഹാരം ..)
അകലെയെങ്ങോ രാക്കുയില്‍ പാട്ടുണര്‍ന്നൂ
മുളം കുഴലില്‍ മൌന രാഗം പെയ്തലിഞ്ഞൂ
തുളുമ്പുന്നു കാതോടു കാതോരം അനുരാഗ
മന്ത്രങ്ങളായ് നിന്റെ പോന്നോര്‍മകള്‍ (തിങ്കളൊരു ....)

പടിക്കലോളം നോക്കി നോക്കി കണ്‍ കുഴഞ്ഞു
വരുമെന്നു ചൊന്നവന്‍ വന്നില്ല (പടിക്കലോളം ...)
കഥയറിയാതെ തോഴിമാര്‍ കളി പറഞ്ഞു
അഷ്ടമംഗല്യം മിഴികളില്‍ പൂത്തുലഞ്ഞു

അവനെന്തേയന്നെന്നെ ആരോരുമറിയാതെന്‍ കപോലത്തില്‍ (?)
മുത്തിച്ചുവപ്പിച്ചു പോയ്‌ (തിങ്കളൊരു...)

No comments:
Write comments