ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി

 ചിത്രം/ആൽബം:ഗുരുവായൂര്‍ കേശവന്‍
ഗാനരചയിതാവു്:പി ഭാസ്ക്കരൻ
സംഗീതം: ജി ദേവരാജന്‍
ആലാപനം:കെ ജെ യേശുദാസ്

ഉഷാകിരണങ്ങള്‍ പുല്‍കി പുല്‍കി
തുഷാരബിന്ദുവിന്‍ വദനം ചുമന്നു
പകലിന്‍ മാറില്‍ ദിനകരകരങ്ങള്‍
പവിഴമാലികകളണിഞ്ഞു (ഉഷാ)

കാമദേവന്റെ നടയില്‍ പൂജയ്ക്കു
കാണിയ്ക്ക വെച്ചൊരു പൂപ്പാലികപോല്‍
കോമളസുരഭീമാസമൊരുക്കിയ
കോമളസുരഭീമാസമൊരുക്കിയ
താമരപ്പൊയ്ക തിളങ്ങീ - തിളങ്ങീ (ഉഷാ)

വാസരക്ഷേത്രത്തില്‍ കാഴ്ചശീവേലിയ്ക്കു
വാരിദരഥങ്ങള്‍ വന്നു നിരന്നു
പുഷ്പിതചൂതരസാലവനങ്ങള്‍
പുഷ്പിതചൂതരസാലവനങ്ങള്‍
രത്നവിഭൂഷകളണിഞ്ഞു (ഉഷാ)

No comments:
Write comments