പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ

 

ചിത്രം : അനാഛാദനം
സംഗീതം :ജി ദേവരാജന്‍
ഗാനരചന : വയലാര്‍
ഗായകന്‍ : പി ജയചന്ദ്രന്‍

പെണ്ണിന്റെ മനസ്സിൽ പതിനേഴാം വയസ്സിൽ
എന്നുമുത്സവ മേളം
ഉടുക്കു മദ്ദളമിലത്താളം
ഉരുട്ടു ചെണ്ടമേളം എപ്പോഴുമുരുട്ടു ചെണ്ടമേളം

കൊടിയേറ്റ് ആറാട്ട്
കൂടെക്കൂടെ വെടിക്കെട്ട്
പള്ളിയുണർത്ത് പറക്കെഴുന്നള്ളത്ത്
വില്ലടിച്ചാമ്പാട്ട്
(അങ്ങനെ പെണ്ണിന്റെ മനസ്സിൽ..)

ഉത്സവത്തിരക്കിൽ കണ്ട് മുട്ടിയാല്‍
ഒളികണ്ണ് കൊണ്ടുള്ള കത്തിയേറ്
അതു കരളിൽ തറയ്ക്കുന്ന ചെറുപ്പക്കാർ
പിന്നെ അവളുടെ പടിക്കൽ പാറാവ്
തിരനോട്ടം മുടിയാട്ടം തിത്തൈ തിത്തൈ തേരോട്ടം
കത്ത് കൊടുപ്പ് കാത്ത് കാത്തിരിപ്പ്
സ്വപ്നം കണ്ട് നടപ്പ്
(അങ്ങനെ പെണ്ണിന്റെ മനസ്സിൽ..)

No comments:
Write comments