കിന്നാരം തരിവളയുടെ ചിരിയായി

 
ചിത്രം :അപ്പുണ്ണി
രചന :ബിച്ചു തിരുമല
സംഗീതം :കണ്ണൂര്‍ രാജന്‍
പാടിയത് :വാണി ജയറാം

തന്താനേ തന തന്താനേ (2
കിന്നാരം തരിവളയുടെ ചിരിയായി
പുന്നാരം ചെറുകിളിയുടെ മൊഴിയായി (2)
കണ്ണാടിച്ചില്ലായൊരോളം
കണ്ണാകും കായലിന്നോരം (കിന്നാരം...)

മലയുടെ മേലേ മതിലക കോവിൽ
വലം ചുറ്റിയൊഴുകും പുഴ പോലെ
മധുരക്കിനാവേ മനസ്സാം കോവിൽ
നട ചുറ്റിയൊഴുകൂ ചിരകാലം
കിക്കിളി കൊള്ളുമൊരുൾപ്പുളകത്തിലെയാവേശങ്ങൾ
അത്തിലുമിത്തിലും അത്തിരുമുന്നിലെയാഘോഷങ്ങൾ(കിന്നാരം...)

അവനൊരു പകലും അവളൊരു രാവും
തുടിക്കുന്ന സന്ധ്യാഹൃദയങ്ങൾ
മിഴിയോടു മിഴികൾ ഇടയുമ്പോളും
മദം കൊണ്ടു പൊതിയും നിമിഷങ്ങൾ
അക്കരെനിന്നുമൊരിക്കിളിയൂട്ടിനു കാറ്റേ നീ വാ
ചക്കരമാമ്പഴമൊത്തൊരു പൂങ്കവിൾ മുത്തം നീ താ (കിന്നാരം...)

No comments:
Write comments