തങ്കത്തോണി തെന്മലയോരം കണ്ടേ

 ചിത്രം/ആൽബം:മഴവില്‍ക്കാവടി
ഗാനരചയിതാവു്:കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: കെ എസ്‌ ചിത്ര

തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ...
തുടികൊട്ടും പാട്ടുണ്ടേ...
കരകാട്ടം കാണാനെന്നത്താനുണ്ടേ...
(തങ്കത്തോണി)

തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
നെയ്യാമ്പല്‍പ്പൂന്തണ്ടില്‍ തിരയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും... ഓ...
(തങ്കത്തോണി)

പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും
മേളത്തില്‍ തുള്ളിപ്പോയി... ഹോ....
(തങ്കത്തോണി)

No comments:
Write comments