ആദിഗുരുനാഥേ അമ്മേ നമസ്തേ

 ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗാനരചയിതാവു്: മുല്ലനേഴി
സംഗീതം: നടേശ്‌ ശങ്കര്‍
ആലാപനം: വിദ്യാധരന്‍

ആ... ആ...
ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ.. (ആദിഗുരുനാഥേ.. )
അവനിയിലെ ജന്മത്തിനമ്മേ നമസ്തേ..
അഭയവരദായിനി അമ്മേ നമസ്തേ..

അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ.. (അമ്മേ.. )
കരുണയാര്‍ന്നീ ജീവിതം തന്നോരമ്മേ
ഒരു സുഖദ വീചികള്‍ തെളിക്ക നീയമ്മേ.. (കരുണയാര്‍ന്നീ.. )
ഉരുകുന്ന പൊരിവെയിലില്‍ കുടയാകുമമ്മേ
പെരുകുന്ന ദുരിതത്തില്‍ തുണയാകുമമ്മേ.. (ഉരുകുന്ന.. )

അമ്മേ ജഗന്‍മയീ മോഹിനീ മായേ
വന്‍മഹാ പാപ വിനാശിനീ തായേ..

ആദിഗുരുനാഥേ അമ്മേ നമസ്തേ
അമൃതകല ചൂടുന്നൊരമ്മേ നമസ്തേ..

അരുത് കറയൊരു പൊഴുതുമകതാരിലമ്മേ
അരുളണമകക്കാമ്പില്‍ അലിവുമഴയമ്മേ.. (അരുത്.. )
കനിവിന്റെ വറ്റാത്തൊരുറവു നീ അമ്മേ
കുനിയുന്നു തിരുമുമ്പില്‍ അമ്മേ നമസ്തേ.. (കനിവിന്റെ.. )
(ആദിഗുരുനാഥേ.. )

No comments:
Write comments