

ചിത്രം :എന്നെന്നും കണ്ണേട്ടന്റെ
രചന :എസ് രമേശന് നായര്‍
സംഗീതം :വിദ്യാധരന്
പാടിയത് :കെ ജെ യേശുദാസ്
ചന്ദനം മണക്കുന്ന പൂന്തോട്ടം....
ചന്ദ്രികമെഴുകിയ മണിമുറ്റം....
ഉമ്മറത്തമ്പിളി നിലവിളക്ക്....
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം
(Chorus) അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ (അച്യുതം...)
മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട്
മുത്തും പളുങ്കും തോല്‍ക്കേണം (മുറ്റത്തു...)
കാലികള്‍ കുടമണിയാട്ടുന്ന തൊഴുത്തില്‍
കാലം വിടുപണിചെയ്യേണം
സൌന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍
സൌഭാഗ്യം പിച്ചവെച്ചു നടക്കേണം (സൌന്ദര്യം....)
(Chorus) അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ (അച്യുതം...)
മക്കളീ വീട്ടില്‍ മയില്‍പ്പീലി മെത്തയില്‍
മൈഥിലിമാരായ് വളരേണം (മക്കളീ വീട്ടില്‍....)
അവരുടെ സ്വയംവരപ്പന്തലൊരുക്കാന്‍
കലയും കമലയും പോരേണം
വരദാനം പൂക്കളമെഴുതുമീ വീട്ടില്‍
വസന്തങ്ങള്‍ താലമേന്തി നില്ക്കേണം (വരദാനം....)
(Chorus) അച്യുതംകേശവം രാമനാരായണം
കൃഷ്ണ ദാമോദരം വാസുദേവം ഭജെ (അച്യുതം...)
ചന്ദനം മണക്കുന്ന പൂന്തോട്ടം
ചന്ദ്രികമെഴുകിയ മണിമുറ്റം
ഉമ്മറത്തമ്പിളി നിലവിളക്ക്
ഉച്ചത്തില്‍ സന്ധ്യക്കു നാമജപം
ഹരിനാമജപം
No comments:
Write comments