വിണ്ണിന്‍ രാഗമാല്യം

 

Karimbu


ചിത്രം :കരിമ്പ്
രചന :പൂവച്ചല്‍ ഖാദര്‍
സംഗീതം :ശ്യാം,
പാടിയത് :കെ ജെ യേശുദാസ്

വിണ്ണിന്‍ രാഗമാല്യം
മണ്ണില്‍ വീഴും നേരം
വരികനീയെന്നോമലേ
എങ്ങായാലും ഒന്നാകും നാമോരോ ജന്മവും

കാറ്റിന്റെ ഗീതം ഓര്‍ക്കുന്ന സൂനം
കരയുടെതീരം തഴുകുന്നൊരോളം
തഴുകും ഓമല്‍ക്കരങ്ങള്‍ പുണരും മോഹശതങ്ങള്‍
അനുപമമാകുമീ ചാരുതയില്‍
എന്നില്‍ നീയും നിന്നില്‍ ഞാനും പൂക്കും സംഗമം

നിറവീചിയോടും നീ പ്രേമസിന്ധു
അലിയുന്നുനിന്നില്‍ ഞാനെന്ന ബിന്ദു
മധുരമേതോ വികാരം തരളമാകും വിചാരം
നിരുപമമാകുമീ നീലിമയില്‍
നമ്മള്‍ മാത്രം തമ്മില്‍ എന്നും കേള്‍ക്കും സ്പന്ദനം

No comments:
Write comments