ചെമ്പകവെയിലിന്റെ സീമന്തരേഖയിൽ

 


ചിത്രം :ഈ തിരക്കിനിടയില്‍
രചന :രവിന്ദ്രന്‍ പോങ്ങാട്
സംഗീതം :പി ആര്‍ അജിത്‌ കുമാര്‍
പാടിയത് :പി ജയചന്ദ്രന്‍ ,സുജാത

ചെമ്പകവെയിലിന്റെ സീമന്തരേഖയിൽ
കുങ്കുമക്കുറി ചാർത്തി പുലർന്നു നേരം (2)
നിന്നെയെൻ ഓമലേ ജീവനിൽ ചേർത്തു ഞാൻ
പിന്നെയും ഒന്നു പുണർന്ന നേരം
പിന്നെയും ഒന്നു പുണർന്ന നേരം
(ചെമ്പകവെയിലിന്റെ....)

പ്രണയസുഗന്ധമലിഞ്ഞ നെടുവീർപ്പിൻ
മൃദുമർമ്മരം കേട്ടു ഞാനെന്നെ മറന്നു (2)
മനസ്സിന്റെ ആയിരം ഇതളുള്ള കഞ്ജത്തിൽ
വരലക്ഷ്മിയായ് സഖി കുടിയിരുന്നു

നവരത്ന ശ്രീകോവിലിൽ ചിത്രപീഠത്തിൽ
ഹൃദയേശ്വരി എന്നും പൂജിക്കും നിന്നെ ഞാൻ (2)
തംബുരുവിൽ തിങ്ങും ശ്രുതി പോലെയെന്നുമെൻ
അന്തരാത്മാവിൽ നീ തുളുമ്പി നിൽക്കും
(ചെമ്പകവെയിലിന്റെ....)

No comments:
Write comments