ചിത്രം :ഫീമൈല്‍ ഉണ്ണികൃഷ്ണന്‍
രചന :കൈതപ്രം
സംഗീതം :ഷാജി സുകുമാരന്‍
പാടിയത് :കെ എസ്‌ ചിത്ര


ഗോപീമുരളി അനുരാഗാർദ്ര മുരളീ (2)
അമൃതമൊഴുകും രാവിൽ സ്വരസുഖദരാഗം പാടി
യമുനാതീര നികുഞ്ജത്തിൽ രാസവസന്തം തിരയിളകി
ഓംകാരം ശ്രുതി ചേർന്നു യദു തംബുരുവിൽ
(ഗോപീമുരളി ...)

സാന്ദ്ര ദുന്ദുഭികൾ ഉയരുന്നു ദേവ കിന്നരികൾ ഉയരുന്നു
സ്വരം പ്രണയമായി ലയം ജതികളായ് പദം നടനമായ് മാറുന്നു
പ്രിയനേ നിൻ ജീവനാം ഗോപാംഗനയാണു ഞാൻ
അറിയാക്കനവിൻ പൊരുളേ നീയെവിടെ
(ഗോപീമുരളി ...)

ഭാവ പഞ്ചമം വിടരുന്നു ദേവ ധൈവതം നിറയുന്നു
നിലാക്കായലിൽ തുടിക്കുന്നിതാ ശരത് പൂർണ്ണീമാ യാമങ്ങൾ
നിഴലും വെണ്ണിലവും പുണരും രാക്കുളിരിൽ
തേടി ഹൃദയം പ്രിയനേ നീയെവിടെ
(ഗോപീമുരളി ...)

No comments:
Write comments