കണ്ണാരം പൊത്തിക്കളിച്ചിടാം

 
ചിത്രം :മുല്ലശ്ശേരി മാധവൻകുട്ടി,നേമം പി ഒ
രചന : ഗിരീഷ്‌ പുത്തഞ്ചേരി ,അനില്‍ പനച്ചൂരാന്‍
സംഗീതം :രവീന്ദ്രൻ,
പാടിയത് : കെ ജെ യേശുദാസ്

കണ്ണാരം പൊത്തിക്കളിച്ചിടാം
കയ്യോടെയെന്നാല്‍ ഒളിച്ചിടാം
കണ്ണാരം പൊത്തിക്കളിച്ചിടാം
മഞ്ഞാട ചുറ്റി പുതച്ചിടാം
സായന്തനം അണയും നേരമെന്നാളും
സൂര്യാങ്കുരം പറയും പറയും
ഈ രാവിന്‍ താരം തൂകിടും
നറു കിന്നാരം
നിറങ്ങളാം തരംഗമായ് വരങ്ങളായ്
നിര്‍വൃതിയായ്‌
(കണ്ണാരം പൊത്തി )

പാര്‍വ്വണം മയ്യിടും രാവിന്റെ കണ്‍കളില്‍
നാമൊത്തു നോക്കുമ്പോള്‍ ചേലൊത്ത കാന്തിയായ്
സ്നേഹം ആളുന്നു സുകൃതം ഊറുന്നു
നിനവിന്‍ കാവ്യം മൂളിയോ ഒരു കളിവചനം
(കണ്ണാരം പൊത്തി )

നേര്‍ത്തൊരാലിംഗനം കാറ്റിന്റെ കൈകളാല്‍
ചേര്‍ന്നങ്ങിരിക്കുമ്പോള്‍ ചൂടാര്‍ന്ന ലാളനം
വീണ മീട്ടുന്നു മധുരമൂട്ടുന്നു
താരഹാരം ചൂടിടാം വരൂ കളമൊഴിയേ
(കണ്ണാരം പൊത്തി )

No comments:
Write comments