പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു ...

 ചിത്രം : നായിക
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം :എം കെ അര്‍ജ്ജുനന്‍
പാടിയത് : കെ.ജെ. യേശുദാസ്ല


പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു ...

പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു
പാടിയ പാട്ടിന്‍ ശ്രുതിയോര്‍ക്കുന്നു
പഴയൊരു രജനി തന്‍ കഥയോര്‍ക്കുന്നു
പാടിയ പാട്ടിന്‍ ശ്രുതിയോര്‍ക്കുന്നു
അവളെന്‍ മടിയില്‍ കിടന്നിരുന്നു
അടിമുടി തരിച്ചൊരു മണിവീണ പോലെ
അവളെന്‍ മടിയില്‍ കിടന്നിരുന്നു
(പഴയൊരു)

പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു
ആ ... ആ ...
പതിനാലാം ചന്ദ്രികയായിരുന്നു
പ്രാസാദം പനിനീരില്‍ കുളിച്ചിരുന്നു
കളഭത്തിന്‍ മണമുള്ള കാറ്റ് വന്നു
കണ്മണി തന്‍ മാറില്‍ മദം പകര്‍ന്നു
ശരിയും തെറ്റും ഞാന്‍ മറന്നു
(പഴയൊരു )

പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു
പൂങ്കാവില്‍ നിറമാലയായിരുന്നു
ഇരവാകെ കളിത്താളം ഒഴുകിവന്നു
പലപല കരമുദ്രയോര്‍മ്മവന്നു
പരിഭവിച്ചോമനയൊതുങ്ങി നിന്നു
ശരിയും തെറ്റും ഞാനറിഞ്ഞു
(പഴയൊരു )

No comments:
Write comments