നിലാവു പോലൊരമ്മ കിനാവു കാണുമമ്മ

 ചിത്രം : നായിക
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം :എം കെ അര്‍ജ്ജുനന്‍
പാടിയത് : കെ എസ്‌ ചിത്ര

നിലാവു പോലൊരമ്മ കിനാവു കാണുമമ്മ
സ്വന്തമെന്നോതാൻ കഴിയാത്ത ബന്ധുര
ബന്ധനത്തിൽ കേഴുമമ്മ
(നിലാവു പോലൊരമ്മ...)

കാണാമറയത്ത് പോയൊരു കുഞ്ഞിനെ
കാത്തു കുഴയുന്നോരമ്മ (2)
ആറ്റിൻ കരയിലും ഹരിതാഭ തന്നിലും
ആ മുഖം തേടുന്നൊരമ്മ
എവിടെക്കൊഴിഞ്ഞു നിൻ കാലടിപ്പാടുകൾ
എവിടെയാ കുളിർ മൊഴികൾ
(നിലാവു പോലൊരമ്മ...)

കാറ്റിൽ ഇലയനങ്ങുമ്പോഴുമവളുടെ
കാലടി ശബ്ദമെന്നോർത്തു (2)
ഉണ്ണാതുറങ്ങാതെ പൊന്നോമനയുടെ
മന്ദസ്മിതം മാത്രമോർത്തു
എവിടെയൊളിച്ചു നിൻ നിർമ്മലർ പുഞ്ചിരി
എവിടെ നിൻ കളിയൊച്ചകൾ
(നിലാവു പോലൊരമ്മ...)

No comments:
Write comments