നനയും നിന്‍ മിഴിയോരം

 ചിത്രം : നായിക
രചന : ശ്രീകുമാരന്‍ തമ്പി
സംഗീതം :എം കെ അര്‍ജ്ജുനന്‍
പാടിയത് : പി ജയചന്ദ്രന്‍

നനയും നിന്‍ മിഴിയോരം
വിടരും പുഞ്ചിരി നാളം
എനിക്കായ് തരും തരും കാവ്യ വര്‍ണ്ണ ജാലം
എനിക്കായ് തരും തരും കാവ്യ വര്‍ണ്ണ ജാലം
രാഗ മധുരമയമായ് - നവ
ഭാവ സുഖദ ലയമായ്
രാഗ മധുരമയമായ് - നവ
ഭാവ സുഖദ ലയമായ്
(നനയും )

ആരെത്തേടി വന്നു തെന്നല്‍
അല്ലിയാമ്പലറിയാതെ
ഏതു നവ മാലികതന്‍
പുണരലില്‍ വീണുറങ്ങി
ആരെത്തേടി വന്നു തെന്നല്‍
അല്ലിയാമ്പലറിയാതെ
ഏതു നവ മാലികതന്‍
പുണരലില്‍ വീണുറങ്ങി
ഒഴുകുമീ സുഖദ ലളിത ഭാവനയില്‍
ഹൃദയ വാഹിനിയും അലിയുകയായ്
ഈ വിശ്വ ചൈതന്യം
ഈ ഭൂമി തന്‍ ഗന്ധം
പ്രണയത്തിന്‍ ആധാര ശ്രുതിയല്ലയോ
പ്രകൃതിക്ക് വേറെന്തു വരം നല്‍കുവാന്‍ ...
(നനയും)

No comments:
Write comments