അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെ

 
ചിത്രം/ആൽബം: കളഭമഴ
ഗാനരചയിതാവു്: മങ്കട ദാമോദരന്‍
സംഗീതം:ഓ എന്‍ വി കുറുപ്പ്
ആലാപനം:വിധു പ്രതാപ്‌,അപര്‍ണ രാജീവ്‌

അരളിപ്പൊൻ മുകുളങ്ങൾ വിരിയും പോലെ
എന്റെ കരളിലൊരരുണിമ പൂത്തിറങ്ങി
തളിരിട്ട കിളിമരക്കൊമ്പിൽ ഇണക്കിളി പാടീ
ഇനിയൊരു കൂടു കൂട്ടാം
ഇനി നമുക്കൊരു കൂടു കൂട്ടാം
(അരളി....)


പാറിപ്പാറി പറന്നു പോകാം
പാടിപ്പാടി പറന്നു പോകാം (2)
പാറ്റത്തെ പവിഴ കതിരു കൊയ്തു
പാടാം നമുക്കൊന്നായ് പാടാം
പാടാം നമുക്കൊന്നായ് പാടാം
(അരളി..)

കറ്റ മെതിയ്ക്കും കളങ്ങളിലെ കുതിർ
മുത്തുകൾ കൊത്തിപ്പെറുക്കാം
നറു തേൻ കുടങ്ങളാൽ കനികൾ നീട്ടി
കദളീവനങ്ങളും കാത്തു നില്പൂ
നിരിഗാ മധനീ
നിരിഗരിഗമധിനിനസാ
നീളെ നീളെ പറന്നു പോകാം
മേലെ മേലെ ഉയർന്നു പോകാം (2)
ആവണിക്കുളിരിൽ ചിറകൊതുക്കി
കാണാം കിനാവുകൾ കാണാം

കൂട്ടിനിരിക്കും കുരുന്നുകളേ
കനിഞ്ഞൂട്ടുവാൻ നെന്മണി തേടാം (2)
ഒരു നാളാ കുഞ്ഞുങ്ങൾ ചിറകു മുറ്റി
ഒരു പാട്ടു പാടി പറന്നു പോകും
ഒരു പാട്ടു പാടി പറന്നു പോകും
(അരളി...)

No comments:
Write comments