കന്നിവെള്ളക്കാറു പോലെ കേരളത്തില്‍ നീളെ

 


ചിത്രം/ആൽബം:വീരപുത്രന്‍
ഗാനരചയിതാവു്:ഇടശ്ശേരി
സംഗീതം:രമേഷ് നാരായണ്‍
ആലാപനം: കെ ജെ യേശുദാസ്


ആ... ആ..

കന്നിവെള്ളക്കാറു പോലെ കേരളത്തില്‍ നീളെ
കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...

മാപ്പിളലഹളയെന്ന പേരു കൊത്തി നീളെ
മാനുഷരെ വീര്‍പ്പടച്ചു
കൊന്നിരുന്ന കാലം.. കൊന്നിരുന്ന കാലം...
കൊന്നിരുന്ന കാലം.. കൊന്നിരുന്ന കാലം...

മര്‍ത്ത്യമാംസം ജീവനുള്ള മര്‍ത്ത്യമാംസം കേറ്റി
മുദ്ര വച്ച വാഗണുകള്‍ ഓടി നിന്ന കാലം..
ഓടി നിന്ന കാലം.. ഓടി നിന്ന കാലം...
ഓടി നിന്ന കാലം.. ഓടി നിന്ന കാലം...

കന്നിവെള്ളക്കാറു പോലെ കേരളത്തില്‍ നീളെ
കതിര്‍ ചൊരിഞ്ഞ ജൈത്രയാത്ര
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...
ഞങ്ങളോര്‍പ്പൂ കാലേ... ഞങ്ങളോര്‍പ്പൂ കാലേ...

ലാത്തി കൊണ്ടും തോക്കു കൊണ്ടും ഭീഷണിപ്പെടുത്തി
കൽത്തുറുങ്കിൽ മൂന്ന് പന്തി ഇട്ടു കൂട്ടി നോക്കി
കൂടശക്തി പത്തി പൊക്കി ചീറ്റി നിവർത്താടി
കൂട്ടിടേണ്ടും ആത്മശക്തി
തന്നെ വെറ്റി നേടി.. തന്നെ വെറ്റി നേടി...
തന്നെ വെറ്റി നേടി.. തന്നെ വെറ്റി നേടി...

പാടിടട്ടേ സുസ്വതന്ത്ര കണ്ഠമുയർത്തെങ്ങൾ
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്ക്കായ്
മംഗളാത്മനേ മുഹമ്മദബ്ദുറഹ്മാനേ..
അബ്ദുറഹ്മാനേ.. മുഹമ്മദബ്ദുറഹ്മാനേ..
മുഹമ്മദബ്ദുറഹ്മാനേ.. മുഹമ്മദബ്ദുറഹ്മാനേ.. മുഹമ്മദബ്ദുറഹ്മാനേ...

No comments:
Write comments