സാഗരം സപ്തസ്വരസാഗരം

 

ചിത്രം/ആൽബം:ആഗ്രഹം
ഗാനരചയിതാവു്:പൂവച്ചല്‍ ഖാദര്‍
സംഗീതം:എ ടി ഉമ്മര്‍
ആലാപനം:കെ ജെ യേശുദാസ്‌

ആ.....
സാഗരം സപ്തസ്വരസാഗരം
ഹൃദയത്തില്‍ അലതല്ലുന്നു ലാളനം
മുഗ്ധശ്രുതിലാളനം
സിരകള്‍ക്ക് ഉണര്‍വേകുന്നു സാഗരം
സപ്തസ്വരസാഗരം

സംഗീതമേ...
നിസഗ സഗപ ഗപധ പധനി ധനിസ
സഗ നിസ ധനി പധ ഗപ സഗ നിസപ
ധനിസ നിസഗ സഗപ
ധനിധ നിധ നിധ നിധ
സംഗീതമേ നിന്റെ സാന്നിധ്യമല്ലോ
എന്നുമെന്‍ സഞ്ജീവനി
എങ്കിലും നീതരും രാഗങ്ങളില്‍
എന്തിനോ ശോകരസം
വേണുവില്‍ വീണയില്‍ നൂപുരമണികളില്‍
ചിന്തും നിന്നുടെ മധുരങ്ങള്‍
ആരോഹണമായ് അവരോഹണമായ്
തുടരും നിന്നുടെ യാനങ്ങള്‍

സാരള്യമേ ആ....ആ...
സാരള്യമേ എന്നില്‍ വികസ്വരമാക്കി
ആയിരം വൃന്ദാവനം
എങ്കിലും നീതരും ദൃശ്യങ്ങളില്‍
എന്തിനീ ശ്യാമമയം!
പുലരിയില്‍ സന്ധ്യയില്‍ സംക്രമസരണിയില്‍
എങ്ങും നിന്റെ തരംഗങ്ങള്‍
ആരോഹണമായ് അവരോഹണമായ്
പാറും നിന്റെ പതംഗങ്ങള്‍

No comments:
Write comments