ശ്രാന്തമംബരം

 ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം:കെ ജെ യേശുദാസ്

ശ്രാന്തമംബരം
നിദാഘോഷ്മള സ്വപ്നാക്രാന്തം
താന്തമാരബ്ധക്ലേശ രോമന്ഥം
മമ സ്വാന്തം
ശ്രാന്തമംബരം

ദ്രുപ്തസാഗര ഭവദ്രൂപ ദർശനാൽ
അർദ്ധ സുപ്തമെൻ ആത്മാ-
വന്തർലോചനം തുറക്കുന്നു
നീ അപാരതയുടെ നീലഗംഭീരോദാരച്ഛായ
നിൻ ആശ്ലേഷത്താൽ എൻ മനം ജൃംഭിക്കുന്നു
ശ്രാന്തമംബരം

ക്ഷുദ്രമാമെൻ കർണ്ണത്താൽ കേൾക്കുവാനാകാത്തൊരു
ഭദ്രനിത്യതയുടെ മോഹനഗാനാലാപാൽ
ഉദ്രസംഫണല്ലോല കല്ലോലജാലം പൊക്കി
രൗദ്രഭംഗിയിലാടി നിന്നിടും ഭുജംഗമേ

വാനം തൻ വിശാലമാം ശ്യാമവക്ഷസ്സിൽ കൊത്തേ-
റ്റാനന്ദമൂർച്ഛാധീനം അങ്ങനെ നിലകൊൾവൂ
തത്തുകെൻ ആത്മാവിങ്കൽ
കൊത്തുകെൻ ഹൃദന്തത്തിൽ
ഉത്തുംഗ ഫണാഗ്രത്തിലെന്നെയും
വഹിച്ചാലും!....

No comments:
Write comments