അന്തിക്കു വാനിൽ തിരി തെളിക്കാതെന്റെ

 



ചിത്രം/ആൽബം:ബാങ്കോക് സമ്മർ
ഗാനരചയിതാവു്: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ആലാപനം:സുജാത

അന്തിക്കു വാനിൽ തിരി തെളിക്കാതെന്റെ
അമ്പിളി തെല്ലെങ്ങു പോയി (2)
അമ്മനിലാവിന്റെ കൈ പിടിക്കാതെ
പൊന്നുണ്ണിക്കിടാവെങ്ങു പോയി
കണ്ണല്ലേ എന്റെ കരളല്ലേ
എങ്ങു പോയ് എങ്ങു പോയ് എന്നുണ്ണി
(അന്തിക്കു വാനിൽ...)

അരയാലിലകൾ കാറ്റിൽ ഹരിനാമ കീർത്തനം
പതിവായ് ജപിക്കുന്ന ഗുരുവായൂരിൽ
ഒരു തരി നേരം തരിച്ചു ഞാൻ നിന്നു പോയ്
യമുനയിൽ പൂക്കൾ കൊഴിഞ്ഞ പോലെ
എന്നരികിൽ നീ വന്നൊന്നു നിന്ന പോലെ
(അന്തിക്കു വാനിൽ...)

No comments:
Write comments