നീരദലതാഗൃഹം പൂകിപ്പൊഴുതന്തി

 ചിത്രം/ആൽബം:അഭയം
ഗാനരചയിതാവു്:ജി ശങ്കരക്കുറുപ്പ്‌
സംഗീതം:വി ദക്ഷിണാമൂര്‍ത്തി
ആലാപനം: എസ് ജാനകി

നീരദലതാഗൃഹം പൂകിപ്പൊഴുതന്തി
നീരവമിരിക്കുന്നു രാഗവിഭ്രമമേന്തി (നീരദ)
ഹൃദയം ദ്രവിപ്പിക്കും എതൊരുജ്ജ്വല ഗാനം
ഉദയല്ലയം ഭവാൻ ആലപിക്കുന്നു സ്വൈരം

കനകനിചോളമൂർന്നു നഗ്നോരസ്സായ്‌ മേവും
അനവദ്യയാം സന്ധ്യാദേവി തൻ കപോലത്തിൽ
ക്ഷണമുണ്ടൊലിക്കാറായ്‌ മിന്നുന്നു താരാബാഷ്പ-
കണമൊന്നനിർവ്വാച്യ നവ്യ നിർവൃതി ബിന്ദു

അങ്ങിൽനിന്നറിഞ്ഞു ഞാൻ പൂർണ്ണമാമാത്മാവിങ്കൽ
തിങ്ങിടും അനുഭവം പകരും കലാശൈലി
നിത്യ ഗായകാ! പഠിപ്പിക്കുകെൻ ഹൃൽസ്പന്ദത്തെ
സത്യജീവിതാഖണ്ഡ ഗീതത്തിൻ താളക്രമം...

ജീവിതം ഗാനം..
കാലം താളം..
ആത്മാവിൻ നാനാ ഭാവം ഒരോരോ രാഗം ..
വിശ്വമണ്ഡലം ലയം.....

No comments:
Write comments