മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം

 


ചിത്രം :ഒരു നുണക്കഥ
രചന : റോയ്‌ പുരമാടം
പാടിയത് : ബിജു നാരായണൻ

മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....
(മാതളപ്പൂവുപോലെ.....)

ആ....ആ....ആ...ആ....
കായല്‍ പാടുമേതോ തേനൂറുന്ന ഗാനം
ഓമലേ എന്‍ ജീവനേ നീ വാ......
പ്രേമം പൂത്ത നാളില്‍ ....എങ്ങും നിന്റെ രൂപം
കണ്ടു ഞാന്‍ ഈ കണ്‍കളില്‍...നിലാവേ.....
മാതളപ്പൂവുപോലെ വിരിയുമോ നിന്റെ നാണം
പൊഴിയുമോ മുത്തു പോലെ...
തരളമാം ചുണ്ടിലീണം....

ഈണം നേര്‍ത്ത ചുണ്ടില്‍ മോഹം തീര്‍ത്ത മൌനം
രാഗമേ...എന്‍ താളമായ് നീ വാ....
ഏതോ സ്വപ്നതീരം...
തേടുന്നു നിന്‍ സ്നേഹം ...
ആതിരേ...എന്‍ ദേവാംഗനേ...നീ വാ.....
(മാതളപ്പൂവുപോലെ.....)

No comments:
Write comments