രാധാമാധവത്തിൻ ഈണം പെയ്തിറങ്ങി

 


ചിത്രം :കാണാ‍ക്കൊമ്പത്ത്
രചന : ശരത്‌ വയലാര്‍
സംഗീതം : മോഹന്‍ സിതാര
പാടിയത് :മധു ബാലകൃഷ്ണന്‍ ,ജ്യോസ്ന

ധും ധിന തിനന തിനതിന ധും ധിനതിന ന
ധും ധിന തിനന തിനതിന ധുംധിന തിന ന നകിട തകിട
ധും ധിന തിനന തിനതിന ധും ധിന തിന ന
ധും ധിന തിനന തിനതിന ധും ധിന തിന ന തകിട

രാധാമാധവത്തിൻ ഈണം പെയ്തിറങ്ങി
ഗോപീ മന്ദിരത്തിൽ നാണം പൂത്തൊരുങ്ങി
സുരഭില മോഹിനിമാരേ നിശയിലെ ഗന്ധിനിമാരെ
മനസ്സിൽ കണ്ണൻ ചേരും ചേലല്ലെ
പുഞ്ചിരിക്കുന്നേ അഞ്ജലിപ്പൂവ്
നെഞ്ചകത്തേതോ പഞ്ചമിക്കോള്
(രാധാ മാധവത്തിൻ...)

തനിച്ചിരുന്നെന്തേ ഇങ്ങനെ ആലോചിപ്പൂ രാധേ നീ
ഇടക്കിടെ ദൂരെ പാതയിലോടും കണ്ണോടെ
മധുരയിൽ നിന്നോ ഇങ്ങനെ വൈകിയതെന്തേ കണ്ണാ നീ
മനസ്വിനി ഞാനോ ഇക്കരെ ഏറേ കാത്തില്ലേ
ഓ മധുരയിലെന്നാലും സഖി രാധികേ
ഹരിയുടെ മാറിൽ ശ്രീവത്സം നീ
എല്ലാമുള്ളോരു കള്ളൻ നീ എന്നാലെന്നുടെ കണ്ണൻ നീ
ഹരിത വനിക തഴുകി യമുന
ഞൊറിയുമലയിലൊഴുകിയൊഴുകി
അരികെ വാ അരികെ വാ കനിമൊഴീ വാ
(രാധാ മാധവത്തിൻ...)

കടമ്പുകളാകെ പൂക്കുട ചൂടും നേരം രാധേ നിൻ
പരിഭവമെല്ലാം മാറുകയില്ലേ ഈ നാളിൽ
എനിക്കൊരു സമ്മാനക്കുളിരാവോളം നീ തന്നാലോ
പിണക്കമിതെല്ലാം മാറ്റിയടുത്തു കൂടാം ഞാൻ
ഓ എവിടെയിരുന്നാലും പ്രിയ ഗോപികേ
കനവിലെ ഉറി തന്നിൽ നവനീതം നീ
എന്നോടൊത്തിരുന്നു നീ പൊന്നോടക്കുഴലൂതാമോ
മദന സുഖദ മധുരമരുളി അലസ ലസിത ചുവടിലിളകി
അരികെ വാ അരികെ വാ പ്രണയിനീ വാ
ധിം ധിംനധിം ധിനധിം ധിം ധിനധിം ധിത്താക്കു ധിത്താക്കു
ധിം ധിംനധിം ധിനധിം ധിം ധിനധിം
(രാധാ മാധവത്തിൻ...)

No comments:
Write comments