വെള്ളരിക്കാപ്പട്ടണത്തില്‍

 ചിത്രം          :ഇതു നമ്മുടെ കഥ
രചന           : സന്തോഷ് വര്‍മ്മ
സംഗീതം     : മോഹന്‍ സിതാര
പാടിയത്     :വിജയ്‌ യേശുദാസ്‌
                      പ്രിയ അജി

വെള്ളരിക്കാപ്പട്ടണത്തില്‍ വെള്ളിനിലാത്തട്ടകത്തില്‍
എന്നുമില്ലേ വേലകളി കുളിരാം കുരുവീ
വാലു കത്തും വാനരന്മാര്‍ തമ്മിലയ്യാ കുമ്മിയടി
കണ്ടറിയാം പൂരമെടീ പൂവാര്‍ കുഴലീ....
ഒരു ഞൊടി കാതോര്‍ത്താലിതു നമ്മുടെകഥയാ-
ണിതുവഴി പോരൂ നീ തൂവാലാട്ടി....(ഒരു ഞൊടി...)
ഈ മാവേലി നാടിന്നാടുന്ന കോലം കാണാന്‍ വായോ നീ
(വെള്ളരിക്കാ പട്ടണത്തില്‍ ....)

പുതിയൊരു നൂറ്റാണ്ടില്‍ പുലരി പിറക്കാനായ്
കൂവുന്നേ പിടക്കോഴി...
മര്‍ക്കടനധികാരി...കുറുനരി കൈക്കാരന്‍
തുടരും നാട്ടില്‍ ഈ രീതി
കുഴിയാനക്കുഞ്ഞും നെറ്റിപ്പട്ടം കെട്ടിത്തേവര്‍കോലം
ചൂടാന്‍ കാവില്‍ ശീവേലിക്കായെത്തും
കാലം....കലി കാലം....
ഇരു കണ്ണും പൊത്തിക്കാണാമീ പൂരം....
(വെള്ളരിക്കാ പട്ടണത്തില്‍ ....)

കുരുടനു കൈ നോക്കാം തിരുടനു നട കാക്കാം
തടയാനാളില്ല നാട്ടില്‍
കരബലമുണ്ടെങ്കില്‍ പണബലമുണ്ടെങ്കില്‍
നിയമം പാറുന്നു കാറ്റില്‍
ഇതോരാട്ടിന്‍ തോലില്‍ ചെന്നായ് യോഗീ വേഷം കെട്ടി
മായാജാലം കാട്ടി പുത്തന്‍ വാരിക്കൂട്ടും
യോഗം......അതും യോഗം....
ഇരു കണ്ണും പൊത്തിക്കാണാമീ പൂരം....
(വെള്ളരിക്കാ പട്ടണത്തില്‍ ....)

No comments:
Write comments