അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍

 Karoake


ചിത്രം :മിഥുനം
രചന : ഓ എന്‍ വി കുറുപ്പ്
സംഗീതം :എം ജി രാധാകൃഷ്ണന്‍
പാടിയത് : എം ജി ശ്രീകുമാര്‍അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു
കാതരമോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു
മണ്ണിലെ കളിവീടും മാഞ്ഞുവോ
ഇന്നതും മധുരമോരോര്‍മയായ് (മണ്ണിലെ ...)
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

വെറുതെ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്രഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍
മണ്ണിലേ വസന്തത്തിന്‍ ദൂതികള്‍ (പിന്നെയും ...)
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍

അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടീ
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

No comments:
Write comments