കിലുകില്‍ പമ്പരം തിരിയും മാനസം

 ചിത്രം :കിലുക്കം
രചന : ബിച്ചു തിരുമല
സംഗീതം :എസ് പി വെങ്കിടേഷ്
പാടിയത് : എം ജി ശ്രീകുമാര്‍

കിലുകില്‍ പമ്പരം തിരിയും മാനസം
അറിയാതമ്പിളീ മയങ്ങു വാവാവോ
ഉം ഉം..ചാഞ്ചക്കം
ഉം ഉം..ചാഞ്ചക്കം
പനിനീര്‍ ചന്ദ്രികേ ഇനിയീ പൂങ്കവിള്‍
കുളിരില്‍ മെല്ലേ നീ തഴുകൂ വാവാവോ
ഉം ഉം..ചാഞ്ചക്കം
ഉം ഉം..ചാഞ്ചക്കം

മേടമഞ്ഞും മൂടിയീ കുന്നും പൊയ്കയും
പാല്‍നിലാവിന്‍ ശയ്യയില്‍ മയങ്ങും വേളയില്‍
താളം പോയ നിന്നില്‍ മേയും നോവുമായ്
താനേ വീണുറങ്ങു തെന്നല്‍ കന്യകേ
താരകങ്ങള്‍ തുന്നുമീ രാവിന്‍ മേനാവില്‍..
ഉം ഉം..ചാഞ്ചക്കം
ഉം ഉം..ചാഞ്ചക്കം
(കിലുകില്‍ പമ്പരം....)

ഏതു വാവിന്‍ കൗതുകം മിഴിയില്‍ വാങ്ങി നീ
ഏതു പൂവിന്‍ സൗരഭം തനുവില്‍ താങ്ങി നീ
താനേ നിന്റെ ഓര്‍മ്മ തന്‍ ചായം മാഞ്ഞതോ
കാലം നെയ്‌ത ജാലമോ മായജാലമോ
തേഞ്ഞുപോയ തിങ്കളേ വാവോ വാവാവോ...
ഉം ഉം..ചാഞ്ചക്കം
ഉം ഉം..ചാഞ്ചക്കം
പനിനീര്‍ ചന്ദ്രികേ ഇനിയീ പൂങ്കവിള്‍
കുളിരില്‍ മെല്ലേ നീ തഴുകൂ വാവാവോ
ഉം ഉം..ചാഞ്ചക്കം
ഉം ഉം..ചാഞ്ചക്കം
ഉം ഉം..ഉം ഉം..

No comments:
Write comments