കാണാക്കൊമ്പിൽ പൂവിൽ തങ്ങും

 
Download Now

ചിത്രം/ആൽബം: വയലിൻ
ഗാനരചയിതാവു്: റഫീക്ക്‌ അഹമ്മദ്‌
സംഗീതം:ബിജിബാല്‍
ആലാപനം: നിഷാദ്,എലിസബത്ത് രാജു

കാണാക്കൊമ്പിൽ പൂവിൽ തങ്ങും വെള്ളിപ്പൂമ്പാറ്റേ
എന്റെ നെഞ്ചിൽ തട്ടി കണ്ണിൽ തത്തി പാറി പോവല്ലേ
അന്തിച്ചോപ്പിൽ മുങ്ങിത്താഴും കുന്നിൻ ചാരത്ത്
എന്നും വന്നിട്ടെന്തേ മൗനം നോക്കി ചൂളം കുത്തി നീ
ഈണം മൂളീ നീ
(കാണാക്കൊമ്പിൽ ....)

ഓരോ മുള്ളും പൂവായ് മാറ്റും മായാവീ
ചായം പൂശി കാലം നമ്മെ കണ്ടാലറിയാതെ (2)
ഓടി വരും പൊടിമഴയിൽ തൂവുകയായ് പുതുഗന്ധം
ഓർത്തിടാതെ ചാരെ വന്നു പൂക്കാലം
(കാണാക്കൊമ്പിൽ ....)

വാനിൽ കോണിൽ നീന്തി മറഞ്ഞൊരു പൊന്നോടം
രാവിൽ വന്നു പൊൽക്കതിർ തൂകിയ കന്നിനിലാവായി (2)
കാലടികൾ താളമിടും വേദികയായ് മനസ്സാകെ
ഓർമ്മ പോലെ നീരണിഞ്ഞു മന്ദാരം
(കാണാക്കൊമ്പിൽ ....)

No comments:
Write comments