ദൂരത്തൊരു കാണാക്കൊമ്പിൽ

 


ചിത്രം :കാണാ‍ക്കൊമ്പത്ത്
രചന : ശരത്‌ വയലാര്‍
സംഗീതം : മോഹന്‍ സിതാര
പാടിയത് :പി ശങ്കര്‍ നാരായണ്‍

ദൂരത്തൊരു കാണാക്കൊമ്പിൽ മിന്നും തിരിയോരോന്നും
കൈയ്യെത്തിയെടുത്തോ തമ്മിൽ നൽകാമൊരു സമ്മാനം
നേരിലുള്ള വേരോടേ വേരിലുള്ള നേരോടെ
പങ്കു വെച്ചിടാം തോഴരേ
ഉള്ളമുരുക്കിയ തങ്കമെടുത്തിനി ഓണനിലാവിനു കമ്മലിടാം
ഉള്ളതു പോലൊരു നന്മ കുഴച്ചൊരു സംഗമ സദ്യ വിളമ്പിയിടാം
(ദൂരത്തൊരു കാണാക്കൊമ്പിൽ...)

കാറ്റുരുമ്മി നിന്നു കൂടെ കൂട്ടുകാരനാകും പോലെ
എന്തോ മെല്ലെ മൂളി കാതിൽ നേരമ്പോക്കോടേ (2)
ചൂളക്കൊമ്പിൽ കാത്തിരിക്കും നീലപ്പൊന്മാനേ
താഴെച്ചെന്നു റാഞ്ചീടല്ലെ താലിപൂമീനേ
പൂമീനേ പൂമീനേ ഓ..ഓ..
(ദൂരത്തൊരു കാണാക്കൊമ്പിൽ...)

ഹേയ് ഏഹേഹേയ് ഹേയ്.....
നൊമ്പരങ്ങളെല്ലാമെല്ലാം മഞ്ഞലിഞ്ഞ പൊലെ മാഞ്ഞേ
കൂട്ടിൻ മേട്ടിൽ പാടും പാട്ട് നാമൊന്നാകുന്നേ (2)
ചാടിത്തുള്ളി ചേലൊഴുക്കും ചോലപ്പെണ്ണാളേ
ഓളക്കൈയ്യും നീട്ടി നീയും കൂടെപോരൂല്ലേ
പോരൂല്ലേ പോരൂല്ലേ ഓ..ഓ...
(ദൂരത്തൊരു കാണാക്കൊമ്പിൽ...)

No comments:
Write comments