അനുരാഗം മണ്ണില്‍ മുറുകുമൊരങ്കം

 ചിത്രം :ഇതു നമ്മുടെ കഥ
രചന : സന്തോഷ് വര്‍മ്മ
സംഗീതം : സുന്ദര്‍ സി ബാബു
പാടിയത് : ശങ്കര്‍ മഹാദേവന്‍

അനുരാഗം മണ്ണില്‍ മുറുകുമൊരങ്കം
കലികാലമരങ്ങില്‍ തുടരുമൊരങ്കം
അനുരാഗത്തിന്‍ പുകളുയരട്ടെ
ഉലകം മുഴുവന്‍ അതു പടരട്ടെ
സ്നേഹിക്കുന്നോരെല്ലാം വെണ്ണിക്കൊടികളുയർത്തട്ടെ...
അരയും തലയും കെട്ടി മുറുക്കി
ഇടവും വലവും ഉറുമി ചുഴറ്റി
തടയാനെതിരേ അണയും പത്മവ്യൂഹം തകരട്ടെ...
അനുരാഗം മണ്ണില്‍ മുറുകുമൊരങ്കം
കലികാലമരങ്ങില്‍ തുടരുമൊരങ്കം

സ്നേഹിക്കാന്‍ വേണ്ടിയല്ലേ ഈ ജന്മം മണ്ണിലെന്നും
സ്നേഹിച്ചാല്‍ കുറ്റം കാണും ലോകത്തിന്‍ കണ്‍കളെന്നും
ഒന്നാകാനാര്‍ക്കും ദൈവം അനുവാദം നല്‍കീലെന്നോ
ഒന്നാകാനാഗ്രഹിച്ചാല്‍ ഒരു യുദ്ധം വേണമെന്നോ
മോഹങ്ങള്‍ക്കര്‍ത്ഥമില്ലേ....അടരാടാന്‍ മാത്രമാണോ
ജീവിതം.............
(അനുരാഗം മണ്ണില്‍ .....)

ഓ...സ്വര്‍ണ്ണത്തിന്‍ മാറ്റു നോക്കി ബന്ധങ്ങള്‍ നിശ്ചയിക്കും
സ്നേഹത്തിന്‍ മാറ്റു മാത്രം കാണുന്നില്ലാരുമാരും
തമ്മില്‍ക്കാണാത്ത ദൂരം ഇരു പേരെ നിര്‍ത്തിയാലും
ഉടലല്ലേ വേറെയാകൂ....ഉയിരെന്നും ഒന്നു തന്നെ...
നീളുന്നു യുദ്ധപര്‍വ്വം....ഓ....
പെയ്യില്ലേ ശാന്തി മന്ത്രം.....ഭൂമിയില്‍ ........
(അനുരാഗം മണ്ണില്‍ .....)

No comments:
Write comments