ഓർക്കുമ്പം നിറം മാറും ഓന്തച്ചനൊരു നാൾ

 

ചിത്രം :കാണാ‍ക്കൊമ്പത്ത്
രചന : മധു മുട്ടം
സംഗീതം : മോഹന്‍ സിതാര
പാടിയത് :ഷെർദിൻ തോമസ്,ജിഷ നവീൻ

നന നനാ നനാ.നാ..നാ..നാ..
നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ

ഓർക്കുമ്പം നിറം മാറും ഓന്തച്ചനൊരു നാൾ
ഓണാട്ടുകരെച്ചെന്ന് പെണ്ണിനെക്കണ്ടേ
ഓന്തച്ചനാദ്യമായ് ഓന്തമ്മേ കണ്ടപ്പോൾ
ഓന്തമ്മ നാണം കൊണ്ട് മുഖം കുനിച്ചേ
(ഓർക്കുമ്പോൾ...)

നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ
നാണത്തിൽ മുങ്ങിയ ഓന്തമ്മേ പറ്റിക്കാൻ
ഓന്തച്ചൻ ചെറുതായി നിറം മാറിയേ
നിറമൊന്നു മാറ്റീട്ട് ചരിഞ്ഞൊന്നു നോക്കീട്ട്
മറ്റാരും കാണാതയ്യാ കണ്ണൊന്നിറുക്കീ
ഒരു നോക്കു കണ്ടപ്പോൾ കുളിർകോരിയോന്തമ്മ
അറിയാതെ ഓന്തച്ചന്റെ വലയിൽ വീണേ (2)

ഒരു മഴ വരണ പെരളി കണ്ടു
ചടപടാന്നു കുടയെടുത്ത്
അതിനിടയ്ക്ക് മെതിയടീടേ
കുടയൊടിഞ്ഞ് തടി മറിഞ്ഞു തട്ടുമുട്ട്
കട്ടമറിഞ്ഞുരലു തട്ടി അട മറിഞ്ഞു
ചെരുവിലോട്ടൊരാട്ടുകല്ലുരുണ്ടു ചെന്നു
തടവിലിട്ട തട മറിഞ്ഞു മട മുറിഞ്ഞു
മനമുടഞ്ഞു ധടപടാന്നു
കുടിലെടുത്ത് മടയിലിട്ടു മടലെടുത്ത് തുടലിലിട്ടു
തുടലെടുത്ത് മടിയിലിട്ടു
വടി കുടഞ്ഞു തുടമുടഞ്ഞു
തടമെടുത്തു തടമെടുത്ത തൂമ്പ കൊണ്ടു കട മറിഞ്ഞ
കുടിലു തട്ടി എട്ടുപറ ഇടപടലേ തേങ്ങ വീണു തടി പൊടിഞ്ഞു
പടി മറിഞ്ഞു പത്തുപുര കെട്ടിയിട്ട വട്ടി പൊട്ടി
ഏഴുനില ചട്ടിയിട്ട വിത്തു പൊട്ടി
കുട്ട മറിഞ്ഞടിയിലിട്ട മുട്ട പൊട്ടി
അടയിരുന്ന കോഴി കാറി പാറി വന്ന വരവു കണ്ടു
കയറു പൊട്ടിച്ചപ്പുറത്തെ പത്തു പറ പാലു തരും കൊമ്പി ചെന്നു
ചെമ്പു മറിച്ചതിലിരുന്ന പത്തു പോയി
പത്തു പോയി പത്തു പോയി ..

No comments:
Write comments