രൗദ്രം അഗ്നിസ്ഫുലിംഗപ്രദം

 

ചിത്രം/ആൽബം: കലക്ടർ
ഗാനരചയിതാവു്: സുധാംശു
സംഗീതം:കെ രഘുകുമാർ
ആലാപനം:മധു ബാലകൃഷ്ണന്‍

രൗദ്രം അഗ്നിസ്ഫുലിംഗപ്രദം
നാദം പ്രണവസ്വരൂപാമൃതം

പഞ്ചാഗ്നി മധ്യജം കരുണാരസാർണ്ണവം
കലികാല ദുർവ്യാധി സിദ്ധൗഷധം (2)
ഭയനാശകം അഴൽ മോചകം
സൈന്യാധിപം പുരുഷോത്തമം (2)
തന്ത്രം രിപുജാല കുലനാശനം
മന്ത്രം അനാദി സ്വരസാഗരം

ദുഷ്ട സംഹാരകം ശിഷ്ട സംരക്ഷകം
രാജരാജാർച്ചിതം മായാമയം (2)
ക്ഷിതിപാലനം ശ്രീസേവിതം
സുഖദായകം സം‌പൂജിതം (2)
നേത്രം സംഹാര രവി സന്നിധം
ഗാത്രം സഹസ്രാരവിന്ദോപമം

No comments:
Write comments