ഇക്കാണും നാടകരംഗം ഒന്നു കൊഴുക്കണ്ടേ

 


ചിത്രം/ആൽബം:അർജ്ജുനൻ സാക്ഷി
ഗാനരചയിതാവു്: അനില്‍ പനച്ചൂരാന്‍
സംഗീതം: ബിജിബാല്‍
ആലാപനം:വി ശ്രീകുമാർത


ഇക്കാണും നാടകരംഗം ഒന്നു കൊഴുക്കണ്ടേ
ഇപ്പാടും സംഗീതത്തില്‍ പങ്കു വഹിക്കണ്ടേ
ധാരാളം...പേരുണ്ടേ...കരളൊന്നാകാന്‍ വഴിയൊന്നുണ്ടേ
അടി കൈയടി കൊണ്ടൊരു മറുപടി പറയാമോ....
(ഇക്കാണും നാടക രംഗം....)

എമ്പാടും ഓടിത്തളരുന്ന മനസ്സുകള്‍
ചങ്ങാത്തം തേടും സമയമായ്
കണ്ണാടി തേടി നടക്കുന്ന മുഖങ്ങൾക്കു്
സന്തോഷം കൂടും നിമിഷമായ്
നിഴലും നിഴലും നിറമെഴുമഴകായ് പുണരും
ആഘോഷം.....ഇന്നല്ലേ.....
ഇക്കാണും നാടകരംഗം ഒന്നു കൊഴുക്കണ്ടേ
ഇപ്പാടും സംഗീതത്തില്‍ പങ്കു വഹിക്കണ്ടേ

എന്നാളും പൂക്കള്‍ പുലരുന്നു പൊഴിയുന്നു
സന്താപം വേണ്ട ഹൃദയമേ
മിന്നായം പോലെ തെളിയുന്നു മറയുന്നു
വെള്ളാട്ടം പാടും കനവുകള്‍
മനവും മനവും ഒരു മൊഴി മഴയായ് അലിയും
ആഘോഷം......ഇന്നല്ലേ....
(ഇക്കാണും നാടക രംഗം ....)

No comments:
Write comments