എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും

 ചിത്രം/ആൽബം: ജനപ്രിയൻ
ഗാനരചയിതാവു്: സന്തോഷ് വര്‍മ്മ
സംഗീതം: ആർ ഗൗതം
ആലാപനം: സുദീപ് കുമാർ, ജ്യോത്സ്ന


എരിവേനൽ പോവുകയായി പൈങ്കിളി കാതിൽ കാകളി പാടും
പൂക്കാലം ഇതിലേ വരവായ്
തൂമഞ്ഞിൻ കോടിയുടുക്കും ചെമ്പനിനീർപ്പൂ എൻ ജനലോരം
വിരിയാറുണ്ടെന്നും പതിവായ്
ഏഴഴകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ (2)
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ
ഒരു കൊച്ചു മൊഴിയുടേ ചിറകിളക്കം
അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ
ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർമഴ നീലാകാശം
( എരിവേനൽ പോവുകയായി...)

അണിമേഘത്തിര നീക്കി പകലോന്റെ തിരനോട്ടം
ഇനിയോരോ പുലരിയ്ക്കും അഴകോലും പുതുഭാവം (2)
അഭിലാഷ മനമാകെ കതിരാടിയുലയുമ്പോൾ
അറിയാതെയുല്ലാസം അകതാരിൽ നിറയുമ്പോൾ
ഏഴഴകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ (2)
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ
ഒരു കൊച്ചു മൊഴിയുടേ ചിറകിളക്കം
അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ
ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർമഴ നീലാകാശം


ഋതു മാറും സമയത്ത് തറവാടിൻ മുറ്റത്ത്
തളിരോലത്തുമ്പത്തെ കുരുവിയ്ക്കും കല്യാണം (2)
ഉയിരാകെ ശുഭകാലം നിറമാല ചാർത്തുമ്പോൾ
നിറവിന്റെ നിധിയാലെ കരതാരും കവിയുമ്പോൾ
ഏഴഴകോടെ കൗതുകമോ കാവടിയാടി നിൻ മിഴിയിൽ
ആ.....ഉം..ഉം..
ചിരിയുടെ മഴവില്ലു വിരിയുന്നൊരധരത്തിൽ
ഒരു കൊച്ചു മൊഴിയുടേ ചിറകിളക്കം
അതു പറന്നിറങ്ങുന്ന മണിച്ചില്ലു പുളകത്തിൻ
ചെറുമുത്തു പൊഴിക്കുന്നു കിലുകിലുക്കം
ഭാവുകമായ് തൂവുകയായ് പനിനീർമഴ നീലാകാശം

No comments:
Write comments