പകലിന്‍ പവനില്‍ തെളിയും വഴിയില്‍

 ചിത്രം/ആൽബം: ട്രാഫിക്ക്
ഗാനരചയിതാവു്: ശരത്‌ വയലാര്‍
സംഗീതം: മെജോ ജോസഫ്
ആലാപനം:സിതാര

പകലിന്‍ പവനില്‍ തെളിയും വഴിയില്‍
കുളിരിന്‍ ചിറകില്‍ അണയും കിളികള്‍
സ്വപ്നങ്ങള്‍ നീട്ടും പൊന്‍തീരങ്ങള്‍ തേടി
വെണ്‍തേരേറിപ്പായുന്ന മോഹങ്ങള്‍
മോഹങ്ങള്‍ മീട്ടും നല്ലീണങ്ങള്‍ മൂളി
വന്നെങ്ങെങ്ങോ പോകുന്ന ജന്മങ്ങള്‍
പകലിന്‍ പവനില്‍ തെളിയും വഴിയില്‍
കുളിരിന്‍ ചിറകില്‍ അണയും കിളികള്‍

ഈറന്‍ തെന്നല്‍ ചാഞ്ചാടും കൊമ്പില്‍
ആലോലം നീയാടിയോ ഓമല്‍പ്പൈങ്കിളീ
കവിളിണയില്‍ ചേരുന്നു മധുരം തൂകുന്നു
ഈറന്‍ ചുണ്ടിന്റെ ശൃംഗാരം
ഇണയവനോ നല്‍കുന്നു അവളോ വാങ്ങുന്നു
ജീവന്‍ പൂക്കുന്ന സമ്മാനം.....

ഉള്ളിന്‍ താളില്‍ പുതുമൊഴി കൊണ്ടേ തമ്മില്‍
എഴുതുകയല്ലേ കനവിന്‍ സുഖലിപികള്‍
കണ്ണില്‍ കണ്ണില്‍ കനവുകളാളും നാളം
വിരിയുകയല്ലേ മലരും പുലരൊളി പോല്‍
പകലിന്‍ പവനില്‍ തെളിയും വഴിയില്‍
കുളിരിന്‍ ചിറകില്‍ അണയും കിളികള്‍

രാവിന്‍ മാറില്‍ ഒരു ചെറുപൊട്ടായ് മെല്ലെ
അകലുകയല്ലേ.....ഇരുളിന്‍ കവലകളില്‍

No comments:
Write comments