ആരോ പിന്നെയും മെല്ലെ തൊട്ടുവോ

 
ചിത്രം/ആൽബം: മഹാരാജാസ്‌ ടാക്കീസ്
ഗാനരചയിതാവു്: പ്രകാശ് മാരാർ
സംഗീതം: തേജ്‌ മെര്‍വിന്‍


ആരോ പിന്നെയും മെല്ലെ തൊട്ടുവോ
മനസ്സിൽ ഇതളുകൾ പതിയേ ചാഞ്ഞുവോ
ഒരോർമ്മയായി സ്നേഹം നിറഞ്ഞ മൗനങ്ങളിൽ
(ആരോ പിന്നെയും..)

മിഴിയിണയിൽ മഷിയുടേ നിറമാവാൻ
കനവുകളിൽ ചാലിച്ചു ചേർക്കുന്ന പൊന്നോമൽ പൂത്താലമായ് (2)
എന്നെന്നും ചാരത്തുറങ്ങാതെ താരാട്ടു പാട്ടായ് ഞാൻ കാത്തിരുന്നതും
മറഞ്ഞൊരാ നിലാവു പോൽ മാഞ്ഞു പോയിടുമോ
(ആരോ പിന്നെയും..)

മഴ നനയും മധു മലരിണ പോലെ ചിരിയഴകാൽ
വേനല്‍പ്പൂ പാടത്ത് മഴയോലും കുളിരാടിയോ (2)
ആരൊരാൾ മറക്കാത്ത സ്വപ്നങ്ങൾ കാണുന്നു മിഴിയോരം നീർമുത്തുമായ്
നിറഞ്ഞൊരാ മനോരസം താനെ വന്നീടുമോ
(ആരോ പിന്നെയും..)

No comments:
Write comments