പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ

 ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം:ശ്രേയ ഘോഷല്‍

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

ഹെഹേ..കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം
താമരമാളികയില്‍ നിലാവിന്റെ
റാന്തലുകൊണ്ടുവരാം.....
മുന്നാഴി മാനത്തു് മൂവന്തിപ്പാടത്തു്
നാടോടിയായ് നടക്കാം...ഓഹോ...ഹോ...ഹോ...
നക്ഷത്രക്കുന്നത്തെ താഴ്വാരത്താഴത്തു്
കുഞ്ഞാറ്റയായ് പറക്കാം...ഹൊ...ഹോ...
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം......

നാനാ നനാന നാന|നന നനാന നനാന നാനാ
മിന്നലുകള്‍ ഒളിമിന്നിവരും
അതു ഞാനെന്റെ കൈവളയായണിയും
വാര്‍മഴവില്‍ നിറമാലകളെ
ഉറുമാലുകളായ് തുന്നി ഞാനെടുക്കും
കളിവിണ്ണില്‍ രാക്കളിവള്ളങ്ങള്‍ കളകളമിളകുമ്പോള്‍
പൂമ്പുഴയില്‍ പരല്‍ മീനോടുന്നൊരു കൈത്തിര തുള്ളുമ്പോള്‍
വെണ്‍താരകമാകുവാന്‍ മിന്നാമിന്നീ വാ....
പാട്ടിന്റെ പാല്‍ക്കടവില്‍ കിനാവിന്റെ
മാളിക ഞാന്‍ പണിയാം......

കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ
കുചുകു കുചുകു കുചു കുച്ചുക്കൂ.....കുച്ചുക്കൂ

ആഹാഹഹാ...ആഹാഹഹാ.....ആ...ആ...
ഞാന്‍ വിളിച്ചാല്‍ തെന്നലോടി വരും
എന്റെ ശ്വാസമായ് ജീവനില്‍ ചേര്‍ന്നലിയും
ഞാന്‍ പറഞ്ഞാല്‍ പുഴ പാടിവരും
അതു മെല്ലെയെന്‍ മാനസ രാഗമാകും
മഴവെള്ളം എന്‍ കണ്ണില്‍ വീണാല്‍ കുളിരില്‍ മുത്താരം
മുള മൂളും സംഗീതം പോലും മണ്ണിന്‍ കിന്നാരം
നിനവേറിയെന്‍ കൂടെ വാ.....കൂടെ കൂട്ടാം ഞാന്‍
(പാട്ടിന്റെ പാല്‍ക്കടവില്‍......)

No comments:
Write comments