യുഗപുരുഷൻ

 

ചിത്രം/ആൽബം: യുഗപുരുഷൻ
സംഗീതം: മോഹൻ സിത്താര
ആലാപനം: കെ ജെ യേശുദാസ്


ഒരു മതവുമന്യമല്ലെന്നും മനുഷ്യരിൽ
ഉച്ചനീചത്വങ്ങളില്ലെന്നുമരുളുവാൻ (2)
യുഗപുരുഷനായ് നെഞ്ചിലറിവിന്റെ നേരായ്
വചനവും കർമ്മവും കോർത്തു ഗുരുദേവൻ
വചനവും കർമ്മവും കോർത്തു ഗുരുദേവൻ
(ഒരു മതവും...)

നീരും നിരന്ന നിലാവും കനൽക്കാറ്റും
ഇട ചേർന്ന സാക്ഷാൽ ചിദംബരം കണ്ടവൻ (2)
നാഗക്കടലിന്റെ നടുവേ നടന്നു കൊണ്ടരികിലേക്കണയുന്നു
ശ്രീ ഗുരുദേവൻ
അരികിലേക്കണയുന്നു ശ്രീ ഗുരുദേവൻ
(ഒരു മതവും...)

നീ നടക്കുമ്പോളെറുമ്പു പോലും നൊന്തു
പോകാതിരിക്കേണമെന്നു ചൊല്ലി (2)
നീ ചിരിക്കുമ്പോളാരും കരയുവാനിടവരായ്കേണ
മെന്നോതി ഗുരുദേവൻ
ഇടവരായ്കേണമെന്നോതി ഗുരുദേവൻ
(ഒരു മതവും....)

കാട്ടുതീയാളി പടർന്നു കത്തുന്നൊരെൻ
ആത്മവനത്തിൽ വന്നാലംബമേകി (2)
ഓം ഓമെന്നു തൊട്ടുള്ളതെല്ലാത്തിനും പൊരുൾ
നാമെന്നു പാടുന്നു ലോകഗുരുദേവൻ
ശ്രീ നാരായണഗുരുദേവൻ
(ഒരു മതവും....)


No comments:
Write comments