ആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം

 ചിത്രം/ആൽബം:സീനിയേഴ്സ്
ഗാനരചയിതാവു്: അനില്‍ പനച്ചൂരാന്‍
സംഗീതം: അല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനം:ബെന്നി ദയാല്‍ ,ലക്ഷ്മി


ആരാമം നിറഞ്ഞേ ആഘോഷം തുടങ്ങാം എല്ലാരുമണഞ്ഞാട്ടെ
പൂത്താലം പിടിക്കാൻ പൂത്തുമ്പിക്കുടുംബം ഒന്നോടെ നിരന്നാട്ടേ
ചിരിവള തരിവളയുടെ കലഹം കലഹം
മിഴികളിലുള്ള കനവിനൊരൊളിത്തിളക്കം
അറിവുകളനുഭവമതിസുലഭം സുലഭം
മതിലകമിതിലിനി മനം ഒന്നായ് പാടാം
(ആരാമം നിറഞ്ഞേ...)

നിറവു തൂകി വാ പുതുനിറവുമായി വാ
പടികളേറി വാസന്തപ്പകലേ പകലേ
കരകവിഞ്ഞു വാ സിര നിറഞ്ഞു വാ
തിരകളാകുമാനന്ദക്കടലേ
ഹേയ് ഹേയ് ഇളക്കക്കാരി കണ്ണാളേ
ഹേയ് ഹേയ്മിടുക്കിപ്പുന്നാരേ
ഹേയ് ഹേയ് അടുത്തു വന്നു നിന്നോട്ടേ
ഹേയ് ഹേയ് തുടിക്കും നെഞ്ചോടേ
എനിക്കിന്നു മനസിലെ മധുവാകുന്ന മധുപൂരം
മുഴുവൻ നിനക്കിന്നു പകർന്നു നൽകണം
അതിനു ഞാനിന്നു കൊതിച്ചു പോയെടീ
അടിമുടിയതിനൊരുങ്ങി നിന്നാട്ടേ
(ആരാമം നിറഞ്ഞേ...)

അകലെയാകിലും അനുദിനവുമോർമ്മയിൽ
കുളിരു തന്നനുരാഗത്തണലേ
ചെറുകുറുമ്പുകൾ കഥകളായിരം
എഴുതി വയ്ക്കും ഇടനാഴി ചുവരേ
ഹേയ് ഹേയ് കൊടിയേറുന്നേ
ഹേയ് ഹേയ് യുവമേളകൾ
ഹേയ് ഹേയ് ഇനി മായല്ലേ
ഹേയ് ഹേയ് ഈ വേളകൾ
രസമുള്ള പിണക്കവും പിണക്കത്തിൻ കിണുക്കവും
ഇണക്കത്തിൽ ശ്രുതിയിലാടിയും സുഖത്തിൽ മദിച്ചു ചുവടു വെച്ചാട്ടേ
കമോൺ എവരിബഡി ലെറ്റസ് ഡാൻസ് ടുഗദർ
(ആരാമം നിറഞ്ഞേ...)

No comments:
Write comments