തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ സുന്ദരീ നീ

 ചിത്രം/ആൽബം : വാടാമല്ലി
ഗാനരചയിതാവു് : വയലാർ ശരത്ചന്ദ്രവർമ്മ
സംഗീതം : ശ്യാം ബാലകൃഷ്ണൻ
ആലാപനം : കെ എസ് ചിത്ര
യു കൃഷ്

തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ സുന്ദരീ നീ
തൂമഞ്ഞ പൂഞ്ചില്ല പുൽകുന്ന സഞ്ചാരിയോ തെന്നലേ നീ
നിൻ ശ്വാസമായ് ഞാനല്ലേ...
നിൻ ഗന്ധമായ് ഞാനല്ലേ...
ചെമ്പൊന്നു തൂകുന്ന മേട്ടിൽ...
പൊന്നാട മേയുന്ന കൂട്ടിൽ..
ദേവതേ വാ.... ചാരുതേ വാ...
അരികിലായ് നീ അലസം നീ...
തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ സുന്ദരീ നീ

നീലരാവിന്റെ ഇളനിലാപ്പൂവ് താലമേന്തി മേലേ
സൂര്യസിന്ദൂരത്തളിക നീട്ടുന്നു ദേവനാരി ദൂരേ
ചെമ്പനീർ കുരുന്നിതാ എന്നും ചെണ്ടോടെ നിന്നു മുന്നിൽ
ചെമ്പകം സ്വയം ചമഞ്ഞിതാ ഇന്നെന്റെ തോഴിയെന്നപോൽ
മുളം തണ്ടുള്ളൊരെൻ ചുണ്ടോ ഇതാ പാടുന്നു മെല്ലെ
ഇളം തേനോടെ ഈ നെഞ്ചം ഇതാ ചേരുന്നു കൂടെ

തൂമഞ്ഞിൻ ചില്ലാട ചേലാടും പൂഞ്ചില്ലയോ സുന്ദരീ നീ
തൂമഞ്ഞ പൂഞ്ചില്ല പുൽകുന്ന സഞ്ചാരിയോ തെന്നലേ നീ
നിൻ ശ്വാസമായ് ഞാനല്ലേ...
നിൻ ഗന്ധമായ് ഞാനല്ലേ...
ചെമ്പൊന്നു തൂകുന്ന മേട്ടിൽ...
പൊന്നാട മേയുന്ന കൂട്ടിൽ..
ദേവതേ വാ.... ചാരുതേ വാ...
അരികിലായ് നീ അലസം നീ...

No comments:
Write comments