നന്മകളേറും നാടുണര് മഞ്ഞല ചൂടും മേടുണര്

 
ചിത്രം/ആൽബം: ജനപ്രിയൻ
ഗാനരചയിതാവു്: സന്തോഷ് വര്‍മ്മ
സംഗീതം: ആർ ഗൗതം
ആലാപനം:കെ ജെ യേശുദാസ്ബം: ജനപ്രിയൻ
പ് കുമാർ, ജ്യോത്സ്ന

ഉം..ഉം..ഉം..ഓഹോ ഹോ ഓ..ഓ..ഓഹോഹോ
നന്മകളേറും നാടുണര് മഞ്ഞല ചൂടും മേടുണര് (2)
പ്രിയനായി മാറി നാടിൻ മാനസത്തിൽ വാഴും
നിന്റെ കാതിലെന്നും തുയിലുണർത്തു പോലെ
ഒന്നു വന്നു തൊട്ടു പിന്നെ മെല്ലെ മാഞ്ഞു പോം
കോടമഴച്ചാറ്റായ് ഒരു കുഞ്ഞിക്കുയിൽ പാട്
നറുകോടമഴച്ചാറ്റായ് ഒരു കുഞ്ഞിക്കുയിൽ പാട്
(നന്മകളേറും...)

തൂവേർപ്പു തൂകി നീ നനച്ചെടുത്ത തോപ്പിലേക്ക്
സ്വർഗ്ഗം ഇറങ്ങി വന്നുവോ സ്വർണ്ണം ചൊരിഞ്ഞു തന്നുവോ
നീ പോകും പാതവക്കിൽ നിൻ നിഴൽ പതിഞ്ഞ ദിക്കിൽ
സൗഭാഗ്യം കൂട്ടിനെത്തിയോ സാഫല്യപ്പീലി നീർത്തിയോ
ഇവനഴൽ മാറാൻ മൂള് പുള്ളോർ വീണേ നാവേറ്‌
നലമരുളാനായ് മലനാടേ നേര് കാവൂട്ട്
കതിർ സൂര്യനു പോലും നീ കണിയായ് മാറും
ഉഷഃകാലം വിഷു പോലെ തരും എന്നും കൈനീട്ടം
(നന്മകളേറും...)

No comments:
Write comments