പുന്നാകക്കൊമ്പത്ത് തെന്നൽ തങ്ങും തുഞ്ചത്ത്

 


ചിത്രം/ആൽബം: ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗാനരചയിതാവു്: റഫീക്ക്‌ അഹമ്മദ്‌
സംഗീതം: നടേശ്‌ ശങ്കര്‍
ആലാപനം:പി ജയചന്ദ്രന്‍ ,സുജാത

പുന്നാകക്കൊമ്പത്ത് തെന്നൽ തങ്ങും തുഞ്ചത്ത്
ചങ്ങാലിപ്രാവിനു കൂട്
പൊന്നോളം വന്നപ്പോൾ നീന്തിക്കൊഞ്ചും ചുണ്ടത്ത്
പുന്നെല്ലിൻ പാഴ്ക്കഥ ചേല്
നെഞ്ചിൽ പിടയുന്നുവോ ഉള്ളിൽ കുറുകുന്നുവോ
ചുണ്ടിൽ പടരുന്നുവോ കണ്ണിൽ കിനിയുന്നുവോ
ഇളനീരു പോലുള്ള നോവ്
(പുന്നാകക്കൊമ്പത്ത്..)

നെല്ലോലത്തുമ്പത്ത് മിന്നുന്ന തുള്ളിയ്ക്ക് പൊന്നാട ചാർത്തിയതാരോ
വെണ്മേഘമാലകൾ തിങ്ങുന്ന മാനത്ത് നീന്താൻ വിളിക്കുന്നതാരോ
പൊയ്പ്പോയ നാളേറേ ഏറേയാണോർമകൾ (2)
വിതച്ചതും കൊതിച്ചതും വിളഞ്ഞില്ലല്ലോ
(പുന്നാകക്കൊമ്പത്ത്..)

മഞ്ഞേറ്റു നിൽക്കാതെ വെയിലേറ്റു വാടാതെ വന്നാലുമീ കിളിക്കൂട്ടിൽ
മിന്നാമിനുങ്ങിന്റെ പൊൻനാളമായൊരു കുഞ്ഞിച്ചിരാതുണ്ട് കൂട്ടിൽ
എന്നേയ്ക്കുമായ് വാഴുവാൻ കൂടുണേ നമ്മൾ (2)
മിടിപ്പുകൾ പരസ്പരം മെടഞ്ഞതല്ലേ
(പുന്നാകക്കൊമ്പത്ത്..)

No comments:
Write comments