ആകാശമേട വിലയ്ക്കെടുക്കാം

 ചിത്രം/ആൽബം: കൊട്ടാരത്തില്‍ കുട്ടിഭൂതം
ഗാനരചയിതാവു്: രാജീവ് ആലുങ്കൽ
സംഗീതം: ഷമെജ് ശ്രീധര്‍,സമദ്‌ പ്രിയദര്‍ശിനി
ആലാപനം:വിധു പ്രതാപ്‌,അഫ്സല്‍

ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..

ആകാശമേട വിലയ്ക്കെടുക്കാം അതിനുള്ളിൽ താരത്തിരി തെളിക്കാം
നാമൊത്തു ചേർന്നു കുതിച്ചുയരാം
ലോകങ്ങളാകെ പിടിച്ചടക്കാം മേഘങ്ങളോട് സൊറ പറയാം
നാമൊത്തു ചേർന്നു രസിച്ചലയാം
മഴവിൽ മേട്ടിലെ മൈനപ്പെണ്ണിനൊരഴകുള്ള പുടവ കൊടുക്കാം
ഈ കടലല നീന്തിക്കടക്കാം
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..

മൂവന്തിത്തീരത്ത് മുന്നാഴിപ്പൊന്നിന്റെ പൂപ്പന്തൽ കെട്ടിയതാരാണ്
കാണാത്തൊരു സ്വപ്നത്തിൻ കൽക്കണ്ട കൈനീട്ടം നൽകാനായെത്തിയതാരാണ്
ഈ തിരയെപ്പോലെ ചിരിക്കാം നൊമ്പരമൊക്കെ മറക്കാം (2)
നല്ലൊരു നാളിൻ നന്മയിൽ മുങ്ങി നിവർന്നിനിയാറാടാം
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..

മാനത്തെ മാലാഖേ നിന്നോടൊത്താണല്ലോ മോഹത്തിൻ മുന്തിരിയത്താഴം
ചിറകേറിപ്പായാനായ് ചുടുവേനൽ തീർന്നല്ലോ ഇതു നമ്മുടെ നല്ല മഴക്കാലം
പൂന്തിരയെത്തൊട്ടു രസിക്കാം പുഞ്ചിരി കൊണ്ടു നിറയ്ക്കാം (2)
പുതുമ നിറഞ്ഞൊരീയാഘോഷത്തിൻ ചിറകതിലേറീടാം
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഉല്ലലലല്ല ലേ ഓ ഓ..
(ആകാശമേട വിലക്കെടുക്കാം..)

No comments:
Write comments