കട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍

 ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം:അനില

കട്ടുറുമ്പിന്റെ കാതുകുത്തിനു കട്ടു തിന്നാന്‍
കണ്ടുവെച്ചൊരു ചക്കരയെവിടെയുണ്ടെടാ
കുട്ടിക്കുരങ്ങാ........
കാട്ടിലുള്ളൊരു നാട്ടുമാവിന്റെ പൂത്ത കൊമ്പിലു
കണ്ടുവെച്ചൊരു മാമ്പഴത്തെ കട്ടെടുക്കെടാ
കുട്ടിക്കുരങ്ങാ........
കുട്ടിക്കുരങ്ങാ..വാ ചെക്കാ...കുണ്ടാമണ്ടീ വാ ചെക്കാ..
ചെണ്ടയിലിണ്ടാണ്ടം കൊട്ടാം മണ്ടേ കിണ്ടാണ്ടം കൊണ്ടാ
കണ്ടാ മിണ്ടണ്ടാ ചെക്കാ...
റിങ്ക റിങ്ക റിങ്കാ ....റിങ്ക റിങ്ക റിങ്കാ..റിങ്കാ
റിങ്ക റിങ്ക റിങ്കാ....

ഒളിച്ചിരിക്കണ കണ്ടേ നീ ചിരിച്ചിരിക്കണ കേട്ടേ
കള്ളക്കാക്കനോട്ടം കണ്ണില്‍ക്കൊണ്ടേ.....
റിങ്ക റിങ്കാ......റിങ്ക റിങ്കാ......
പുറത്തിറങ്ങെടാ കുട്ടാ നീ മടിച്ചു നിക്കണ്ട മണ്ടാ
ഇനി തിരിച്ചു വന്നെങ്കി കൂട്ടാം..റിങ്കാ..റിങ്കാ..റിങ്ക റിങ്കാ......
ചക്കരക്കുട്ടാ കുട്ടിക്കുരങ്ങാ........റിങ്കാ...റിങ്ക...റിങ്കാ..
അമ്പടവീരാ ചിങ്കിരിവാലാ..റിങ്കാ...റിങ്ക...റിങ്കാ....

മിനു മിനുങ്ങണു മിന്നല്‍ .. കുട കുടയണു തൂവല്‍
ഹേയ്‌ പൊഴി പൊഴിയണു‌ പൂമഴ...തെള തെളങ്ങണു തേനല
ചിത്തിരക്കിളി കട്ടുവെച്ചൊരു തുമ്പി പറ പറ പറന്നേ
ത ധിന ധിം ...ത ധിന ധിം...ധിന ധിന ധിന ധാ
പൂച്ചക്കുഞ്ഞൊരു പപ്പടത്തുണ്ടു കണ്ടു കൊതി കൊതി കൊതിച്ചേ
ത ധിന ധിം...ത ധിന ധിം...ധിന ധിന ധിന ധാ
ആവഴിയീവഴി ചാടിക്കടക്കാന്‍ കുട്ടിക്കുറുമ്പാ വാ
അക്കളിയിക്കളി ഓടിക്കളിക്കാന്‍ കുട്ടിക്കറുമ്പാ വാ
(ഒളിച്ചിരിക്കണ കണ്ടേ...)

ഇലയനങ്ങണ കാറ്റില്‍...കാറ്റിൽ..കാറ്റിൽ
മിഴി മിഴിക്കണു പൂവു്..പൂവു്..പൂവു്
തെള തെളക്കണ വേനലില്‍ ...തെള തെളക്കണ വേനലില്‍
കുട പിടിക്കണൊരാലു്
മാമ്പഴത്തെര കട്ടെടുത്തൊരു പരുന്തിനെ പിടി പിടിച്ചേ
ത ധിന ധിം...ത ധിന ധിം...ധിന ധിന ധിന ധാ
ആ മരക്കിളി ഈ മരക്കിളി അക്കളിയിക്കളി കളിച്ചേ
ത ധിന ധിം...ത ധിന ധിം...ധിന ധിന ധിന ധാ
പാവയ്ക്ക,ഈവയ്ക്ക,ചാമ്പയ്ക്ക,ചുണ്ടയ്ക്ക ചെത്തിപ്പെറുക്കാന്‍ വാ
നാളിതു നാരങ്ങ, പേരിതു പേരയ്ക്ക...വട്ടം കറങ്ങാന്‍ വാ...

(ഒളിച്ചിരിക്കണ കണ്ടേ...)

No comments:
Write comments