ഉണരൂ മിഴിയഴകേ നിൻ പ്രണയം

 


ചിത്രം/ആൽബം: ട്രാഫിക്ക്
ഗാനരചയിതാവു്: എസ്‌ രമേശന്‍ നായര്‍
സംഗീതം: സാംസണ്‍ കോട്ടൂര്‍
ആലാപനം:ചിന്‍മയി


ഉം..ഉം..ഉം..ഉം...
ഉണരൂ മിഴിയഴകേ നിൻ പ്രണയം
നിന്നരികെ ഒരു രാവുണർന്നതും
നാം കൂടണഞ്ഞതും ഉയിരായ് കലരാനോ.
വെറുതേ ഇണ പിരിഞ്ഞകലാനോ...

ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ
നീ വരും വീഥിയിൽ അകലെയെവിടെയോ
കാവൽ കിളിയായ് ഞാൻ
പനിനീർ മലരഴകേ നീ പൊഴിയാൻ
ഒരു ദിവസം നറു തേൻകണങ്ങളേ മിഴിനീർക്കുടങ്ങളേ
പറയൂ സുഖമാണോ
തഴുകാൻ കനൽമഴ ചിറകോ

ഉദയം മാഞ്ഞിടുമോ ഇനിയിരുളും പോയ് വരുമോ
ഏകമാം നാളമായ് ഇനിയുമെവിടെയെൻ ജീവൻ തെളിയുകയോ
പാടാൻ ഒരു ഗാനം ഇതൾ ചൂടാൻ ഒരു മോഹം
നീ രാവുറങ്ങിയോ അനുരാഗ ശാരികേ
ഇടരും താളം ഞാൻ
ഇനിയും വഴി പിരിയുകയോ

No comments:
Write comments