സാമരസ രഞ്ജനീ സരസ

 ചിത്രം/ആൽബം:ലിവിംഗ് ടുഗതര്‍
ഗാനരചയിതാവു്: കൈതപ്രം
സംഗീതം: എം ജയചന്ദ്രന്‍
ആലാപനം:എം ജി ശ്രീകുമാര്‍

ആ.....ആ....ആ.....
ഗമ പനീ.... സഗപരീ നീസാ
തോം ത തന തോം തനാ|തദര തനി തോം തനാ
തോം ത തന തോം തനാ|ജണുതഗ ധിരനന നാധൃധനി ധീം

സാമരസ രഞ്ജനീ സരസ മധുമഞ്ജരീ
നാദലയ വാഹിനീ.....
പ്രണവസ്വര മുഖരിത വരവദനേ
ഭാവമൃദു രാഗ നീ...ബിന്ദുമയ മാലിനീ....

ആദ്യാനുരാഗം മിഴികളില്‍ പൂത്തു
മനസ്സിന്റെ മൌനം ഗാനമായ്
ഈ മന്ദഹാസം വിടരുന്ന നേരം
മുഖശ്രീയിലാകെ മാധവം...
അഴകില്‍ ആനന്ദഭൈരവി
മിഴിയില്‍ സാമന്ദമലഹരി
മൊഴിയില്‍ സ്വരസിന്ധുഭൈരവി
ഇവളെന്‍ അമൃതലയവര്‍ഷിണി
പദമലരിലെ ജതികളില്‍ കലകളുടെ കളകളം
നടനകലയുടെ കമലദളം....
(തോം ത തന...)

മൂവന്തിമഴയില്‍ നീ വരും നേരം
മഴവില്ലു പോലെ സുന്ദരം
മഴമുത്തിലെല്ലാം നിറയുന്ന നിന്നെ
ആയിരം കണ്ണാല്‍ കണ്ടു ഞാന്‍
മുകിലായ് കുനുകൂന്തലഴകു്
കുളിരായ് ഒഴുകുന്നു തേന്‍ മൊഴി
വെയിലായ് തെളിയുന്നു പുഞ്ചിരി
മലരായ് വിരിയുന്നു മാനസം
കളമുളകളില്‍ തെന്നലിന്‍ വിരലൊഴുകി മറയവേ
കരളിലരിയൊരു മണിനാദം.....

തോം ത തന തോം തനാ
സഗരിഗമപനി സാസനി സധപ സാസനി സധപ
ഗമധപ ഗമരിസ നിസ ഗരിഗാ
മപഗരിനിസാ,നിസധപമപാ,മപഗരിനിസാ
ഗരിനിസധപ ഗരി നിസാ
സാഗമാപഗാരിനിസാ,പാനിസാഗരീ സധാപമാ
സാഗമാപ ഗാരിസനിസാ....
ഗരി ഗരിസനിരിസാ...രിസ നിസധപമപാ
ധപ ഗപഗരിസസാ..

സാമരസ രഞ്ജനീ സരസ മധുമഞ്ജരീ
നാദലയ വാഹിനീ.....
പ്രണവസ്വര മുഖരിത വരവദനേ
ഭാവമൃദു രാഗ നീ...ബിന്ദുമയ മാലിനീ....

No comments:
Write comments