നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്

 


ചിത്രം/ആൽബം : കോക്ക് ടെയ്‌ൽ
ഗാനരചയിതാവു് : സന്തോഷ് വർമ്മ
സംഗീതം : രതീഷ് വേഗ
ആലാപനം : വിജയ് യേശുദാസ്
തുളസീ യതീന്ദ്രൻനീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളായ്

നിന്‍ സ്നേഹ മഴയുടെ ചോട്ടില്‍ ഞാനിനി നനയാം നിനവുകളായ്

കണ്‍കളായ് മനസ്സിന്‍ മൊഴികള്‍ സ്വന്തമാക്കി നമ്മള്‍

നീലജാലകം നീ തുറന്ന നേരം പകരാം ഹൃദയമധുരം പ്രണയാര്‍ദ്രമായ് (നീയാം)കാറ്റു പാടും ആഭേരി രാഗം മോദമായ് തലോടിയോ

നേര്‍ത്ത സന്ധ്യാമേഘങ്ങള്‍ നിന്റെ നെറുകയില്‍ ചാര്‍ത്തീ സിന്ദൂരം

നിറമോലും നെഞ്ചില്‍ ഒരു തുടിതാളം തഞ്ചും നേരം

താരും പൂവും തേടുവതാരോ താരതിരുമിഴിയോ

എന്നാളും നാമൊന്നായ് കാണും പൊന്‍‌വാനം

ചാരത്തന്നേരം കൂട്ടായി കാണും നിന്‍ ചിരിയും (നീയാം)കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം

ശരത്ക്കാലവാനം ചാര്‍ത്തീ വന്നു

നേര്‍ത്തമഞ്ഞിന്‍ വെണ്‍ചാരം

കനിവൂറും മണ്ണില്‍ ഒരു തിരിനാളം കൈത്തിരിനാളം

ഞാനും നീയും ചേരും നേരം നിറപൂത്തരിനാളായ്

എന്നാളും നാമൊന്നായ് പടവുകളേറുമ്പോള്‍

ദൂരെ തെളിവാനം നേരുന്നു നന്മകളൊളിയാലേ. (നീയാം)

No comments:
Write comments