മായാവിത്തെന്നലേ വരൂ തേനൂറും താളവും തരൂ

 ചിത്രം/ആൽബം: കൊട്ടാരത്തില്‍ കുട്ടിഭൂതം
ഗാനരചയിതാവു്: രാജീവ് ആലുങ്കൽ
സംഗീതം: ഷമെജ് ശ്രീധര്‍,സമദ്‌ പ്രിയദര്‍ശിനി
ആലാപനം:റിമി ടോമി

മായാവിത്തെന്നലേ വരൂ തേനൂറും താളവും തരൂ
നീലാകാശക്കീഴേ പീലിക്കാടിൻ കീഴെ
കുട്ടിക്കൊമ്പൻ മേയും ചോലക്കാടിൻ കീഴേ
തുറന്നു പുതിയ ലോകം തെളിഞ്ഞു താരത്തിളക്കം
തിരയാം നാടിൻ രഹസ്യം
നാട്ടുപ്പുടവയും നീർത്തി വാ
ചെറുകാട്ടുവള്ളിയിൽ ആടിവാ
കാട്ടുഞാവലിൻ വേരിലെ
കുളിരൂയലാട്ടി നീ ഓടി വാ

നിറയെ നിരന്ന വേരുകൾ തിരയുന്നതേതു നേരുകൾ
അകലെ ഇരുണ്ട വീഥിയിൽ തെളിയുന്നതേതു താരകൾ
അടിവാരത്തെ പൂവൽക്കുരുവീ പാതാളത്തെ മാടക്കുഴലീ
കുട്ടിഭൂതക്കോട്ടയിൽ കൂട്ടു വരാമോ
നാട്ടുപ്പുടവയും നീർത്തി വാ
ചെറുകാട്ടുവള്ളിയിൽ ആടിവാ
കാട്ടുഞാവലിൻ വേരിലെ
കുളിരൂയലാട്ടി നീ ഓടി വാ

തല കീഴും തൂങ്ങി നിൽക്കുമീ കടവാവലിന്റെ കൂരയിൽ
ഒളികണ്ണു നീട്ടി ഓടുമീ കുരുടന്റെ കുഞ്ഞു പൂമിഴി
മഴ പെയ്താലും മണ്ണിന്നടിയിൽ ഒഴുകും നദിയേ തിരയാം പതിയേ
പുതിയ ലോകപ്പെരുമയറിഞ്ഞവരേ വാ
(മായാവിത്തെന്നലേ...)

No comments:
Write comments